മലപ്പുറം മുന്നിയൂരില്‍ അഞ്ച് വയസ്സുകാരിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതോടെ കനത്ത ജാഗ്രതയില്‍ ആരോഗ്യവകുപ്പ്.. മൂന്ന് കുടുംബങ്ങളിലെ 14 പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നീരീക്ഷണത്തിലുള്ളത്.
കുട്ടിക്കായി മരുന്ന് എത്തിക്കുന്നുള്ള ശ്രമവും ഊര്‍ജിതമായി പുരോഗമിക്കുകയാണ്.”
കടലുണ്ടി പുഴയിലെ പാറക്കല്‍കടവില്‍ കുളിച്ച അഞ്ച് വയസ്സുകാരിക്കാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്.
ഈ ദിവസങ്ങളില്‍ പുഴയില്‍ കുളിച്ചവരുടെ വിവരം ശേഖരിക്കുകയാണ് മുന്നിയൂര്‍ പഞ്ചായത്തും ആരോഗ്യവകുപ്പും. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രദേശത്തെ അഞ്ച് കടവുകളില്‍ ഇറങ്ങരുതെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ആശാവര്‍ക്കരുമാരുടെ നേതൃത്വത്തില്‍ വീടുകളിലെ കിണറുകളില്‍ ബ്ലീച്ചിങ് പൗണ്ടര്‍ ഉപയോഗിച്ച് അണുനശീകരണം നടത്തി.
മരുന്ന് എത്തിക്കാനുള്ള നടപടി ആരോഗ്യ വകുപ്പ് സ്വീകരിക്കണമെന്ന് പി.അബുദുള്‍ ഹമീദ് എം.എല്‍.എ.
അതേസമയം പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കി. അസുഖത്തിന് കൃത്യമായ മരുന്നില്ലാത്തതിനാല്‍ എങ്ങനെ മുന്നോട്ട് പോകണമെന്ന് കൂടിയാലോചനയിലൂടെ തീരുമാനിക്കേണ്ടി വരും.”