സാങ്കേതിക രംഗത്തെ വളർച്ചയോടെ ആളുകൾ ആരോഗ്യപ്രശ്നങ്ങളുടെ പരിഹാരങ്ങൾക്കും ഇന്റർനെറ്റിനെ ആശ്രയിക്കുന്നതിൽ ആശങ്ക അറിയിച്ച് വിദഗ്ധർ. തന്റെ രോഗ ലക്ഷണങ്ങൾ ഇന്റർനെറ്റിൽ തിരയുകയും സ്വയം രോഗ നിർണ്ണയവും ചികിത്സയും നടത്തുന്ന ആളുകളുടെ എണ്ണം വർധിക്കുകയും ചെയ്യുന്നുവെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ഓൺലൈനിൽ ലഭ്യമായ വിവരങ്ങൾ ഉപയോഗിച്ചുള്ള സ്വയം ചികിത്സ ശരിയായ വൈദ്യ സഹായം നേടുന്നതിൽ നിന്നും ആളുകളെ”ആരോഗ്യ രംഗത്ത് സൈബർകോൺഡ്രിയ ( Cyberchondria) എന്നും അറിയപ്പെടുന്ന ഇഡിയറ്റ് സിൻഡ്രോമിനെക്കുറിച്ചുള്ള വിവരങ്ങൾ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ പ്രസിദ്ധീകരണമായ ക്യൂറിയസ് 2022 ലാണ് പ്രസിദ്ധീകരിച്ചത്.

ഓൺലൈൻ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പലരും സ്വയം രോഗനിർണയം നടത്തുകയോ ഡോക്ടർമാർ ശുപാർശ ചെയ്ത മരുന്നുകൾ നിർത്തുകയോ ചെയ്യുന്നതായാണ് കണ്ടെത്തൽ.

രോഗി ഡോക്ടർമാരെ അവിശ്വസിക്കുകയും ഓൺലൈനിൽ ലഭ്യമായ”വിവരങ്ങൾ ഉപയോഗിച്ച് സ്വയം ചികിത്സിക്കുന്നതുമായ അപകടകരമായ അവസ്ഥയിലേക്ക് പോകുകയും ചെയ്യുന്നു. രോഗിയുടെ ആരോഗ്യത്തിൽ ഇത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.

Leave a Reply

Your email address will not be published. Required fields are marked *