ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും ഇന്ന് പോളിംഗ് നടക്കും. അമേഠി, റായ്ബറേലി എന്നിവയുൾപ്പെടെ 49 മണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് ആണ് നടക്കുക.
ബീഹാർ, ജാർഖണ്ഡ്, മഹാരാഷ്ട്ര, ഒഡീഷ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിലുമാണ്”തിരഞ്ഞെടുപ്പ് നടക്കുക.
രാജ്‌നാഥ് സിംഗ്, സ്മൃതി ഇറാനി, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എന്നിവരുൾപ്പെടെ അഞ്ച് പ്രമുഖരുടെ ഭാവി ഉത്തർപ്രദേശ് തീരുമാനിക്കും.
അതേസമയം മഹാരാഷ്ട്രയിൽ, മുംബൈ സബർബൻ ജില്ലയുടെ ഭാഗമായ 48 മണ്ഡലങ്ങളിൽ ഒന്നാണ് മുംബൈ നോർത്ത്.
ബിജെപിയുടെ ശക്തികേന്ദ്രമാണിത്. മുംബൈ നോർത്ത് മണ്ഡലത്തിൽ കോൺഗ്രസിൻ്റെ ഭൂഷൺ പാട്ടീലിനെതിരെ ബിജെപി പിയൂഷ് ഗോയലിനെ രംഗത്തിറക്കിയിട്ടുണ്ട്.”
ബീഹാറിൽ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിൻ്റെ മകൾ രോഹിണി ആചാര്യ സരണിൽ ബിജെപിയുടെ രാജീവ് പ്രതാപ് റൂഡിക്കെതിരെ മത്സരിക്കുന്നു. പിതാവ് ലാലുവും പണ്ട് ഈ സീറ്റിനെ പ്രതിനിധീകരിച്ചിരുന്നു