അവയവക്കടത്തുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നിന്നും പാലക്കാട് സ്വദേശി ഉള്‍പ്പെടെ 20 പേരെ കടത്തിക്കൊണ്ടുപോയെന്ന് പിടിയിലായ പ്രതി സബിത്തിന്‍റെ വെളിപ്പെടുത്തല്‍.
അഞ്ച് വര്‍ഷമായി ഇറാനില്‍ താമസിച്ച് നീക്കങ്ങള്‍ നടത്തി ഇടയ്ക്കിടെ നാട്ടിലെത്തിയാണ് സബിത്ത് ആളുകളെ കടത്തിയിരുന്നതെന്ന് അന്വേഷണസംഘം കണ്ടെത്തി. ഇന്ത്യയില്‍ നിന്നും കടത്തിക്കൊണ്ടുപോകുന്നവരെ ഇറാനിലെ ഫരീദിഖാന്‍ ആശുപത്രിയിലെത്തിക്കും.
ഈ ആശുപത്രിയില്‍ വെച്ചാണ് അവയവ മാറ്റ ശസ്ത്രക്രിയ നടക്കുന്നത്. ഒരു അവയവദാനത്തിന് 2 കോടി വരെ ആവശ്യക്കാരില്‍ നിന്നും ഈ സംഘം ഈടാക്കിയിട്ടുണ്ട്.
അവയവക്കടത്തിന് ഒരാളെ എത്തിച്ചാല്‍ 5 ലക്ഷം രൂപ കമ്മീഷനായി ലഭിക്കും.ഇരകള്‍ക്ക് 10 ലക്ഷം രൂപ വരെ പ്രതിഫലം നല്‍കിയിട്ടുണ്ടെന്നും സബിത്ത് വെളിപ്പെടുത്തി.
രണ്ട് കോടി രൂപയില്‍ ഈ 15 ലക്ഷം ഒഴികെയുള്ള തുക മുഴുവന് അവയവക്കടത്ത് മാഫിയ കൈക്കലാക്കുംകടത്തിക്കൊണ്ടുപോയവരില്‍ ഒരു പാലക്കാട് സ്വദേശിയും ഉള്‍പ്പെടുന്നു.
ഇറാനിലേക്കാണ് ഇവരെയെല്ലാം കടത്തിയതെന്നും കൊച്ചി സ്വദേശിയായ സബിത്ത് അന്വേഷണ സംഘത്തോട് പറഞ്ഞു. രാജ്യാന്തര അവയവക്കടത്ത് സംഘത്തിലെ കണ്ണിയാണ് ഇയാള്‍ എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
സബിത്തിന്‍റെ ഫോണില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.