വിയ്യാറയല്‍ സ്പാനിഷ് ലാലിഗയില്‍ കഴിഞ്ഞ ദിവസം നടന്ന ത്രില്ലർ പോരാട്ടത്തില്‍ ചാമ്ബ്യൻമാരായ റയല്‍ മാഡ്രിഡിനെ 4-4ന് സമനിലയില്‍ തളച്ച് വിയ്യാറയല്‍.
17 മിനിട്ടിനിടെ 4 ഗോള്‍നേടിയ നോർവീജിയൻ സ്ട്രൈക്കർ അലക്സാണ്ടർ സൊർലോത്താണ് വിയ്യാറയലിന് വിജയത്തിന് തുല്യമാർയ സമനില സമ്മാനിച്ചത്. ആർദ ഗുലർ റയലിനായി രണ്ട് ഗോള്‍ നേടി. ഹൊസെലു, ലൂക്കാസ് വാസ്‌കസ് എന്നിവർ ഓരോ തവണ ലക്ഷ്യം കണ്ടു. 14-ാം മിനിട്ടില്‍ തന്നെ ഗുലർ റയലിനെ മുന്നിലെത്തിച്ചു30-ാം മിനിട്ടില്‍ ഹൊസെലു ലീഡുയർത്തി.
39-ാം മിനിട്ടില്‍ സൊർലോത്ത് വിയ്യാറയലിനായി ഒരു ഗോള്‍ മടക്കി. എന്നാല്‍ 40-ാം മിനിട്ടില്‍ ലൂകാസും ഒന്നാം പകുതിയുടെ അധിക സമയത്ത് ഗുലറും ഗോള്‍ നേടിയതോടെ ഹാഫ് ടൈമില്‍ റയല്‍ 4-1ന് മുന്നിലെത്തി. എന്നാല്‍ രണ്ടാം പകുതില്‍ 48,52,56 മിനിട്ടുകളില്‍ ഗോള്‍ നേടി സൊർലോത്ത് വിയ്യാറയലിനെ ഒപ്പമെത്തിക്കുകയായിരുന്നു.
ലാലിഗയിലെ ടോപ് സ്കോറർ പട്ടികയില്‍ 23 ഗോളുമായി ഒന്നാം സ്ഥാനത്താണ് സൊർലോത്ത്. മറ്റൊരു മത്സരത്തില്‍ ബാഴ്സലോണ 3-0ത്തിന് റോയോ വയ്യേക്കാനോയെ കീഴടക്കി.