മഴ ശക്തമായതോടെ ആലപ്പുഴ ജില്ലയിലെ ദേശീയപാതയിൽ ദുരിതയാത്ര.. നിർമ്മാണം പുരോഗമിക്കുന്ന ദേശിയ പാതയിലെ പലസ്ഥലങ്ങളും കുഴിപ്പാതയും ജലപാതയുമായി
സമാന്തര പാതകളിലെല്ലാം ഒറ്റ മഴയിൽ വെള്ളം നിറഞ്ഞു. മതിയായ സൗകര്യങ്ങൾ ഒരുക്കാതെ നിർമ്മാണ ജോലികളുമായി മുന്നോട്ടു പോകുന്നതാണ് പ്രശ്നമാകുന്നത്.
അരൂരിലെ ഉയരപ്പാത നിര്‍മാണ മേഖലയില്‍ നിന്നാരംഭിക്കുന്നതാണ് ആലപ്പുഴ ദേശീയ പാത നിര്‍മാണ മേഖലയിലെ ദുരിതം. അരൂര്‍ തുറവൂര്‍ ഭാഗത്തെ 12 കിലോ മീറ്റര്‍ കഴിയുമ്പോള്‍ അല്‍പം ആശ്വാസമുണ്ട്.
പിന്നെ ദുരിതം കടുക്കുന്നത് ആലപ്പുഴ നഗരം വിട്ട് പറവൂര്‍ ഭാഗത്ത് എത്തുമ്പോഴാണ്.
ക്വാറി വേസ്റ്റും ടാർ പൊടിയും ഇട്ട പാത ചെളിക്കുളമാണ്. വാഹനങ്ങൾ ഇഴഞ്ഞു നീങ്ങുന്നത് മൂലം ഗതാഗത കുരുക്കാണ്. ഒഴുകിപ്പോകാന്‍ മാര്‍ഗമില്ലാത്തതിനാല്‍ റോഡിലെല്ലാം വെള്ളക്കെട്ട്.
ദേശീയപാത ഇവിടങ്ങളിലെല്ലാം ജലപാതയാണ്.അമ്പലപ്പുഴയിലും പായല്‍ക്കുളങ്ങരയിലും പുറക്കാടും ഒറ്റപ്പനയിലും ഇതേ സ്ഥിതി. ഇവിടെമെല്ലാം കടന്ന് ഹരിപ്പാട് എത്തുമ്പോൾ ദുരിതം ഇരട്ടിക്കും”സർവ്വത്ര കുരുക്ക്.
പിന്നെ നങ്ങ്യാർ കുളങ്ങരയിലാണ് ദുരിതം.”കുഴികളില്‍ കയറിയിറങ്ങിയാണ് വാഹനങ്ങളുടെ സഞ്ചാരം . മഴ വന്നതോടെ യാത്രക്കാർ ജീവനും കൈയിൽ പിടിച്ചാണ് യാത്ര.
അരൂര്‍ മുതല്‍ കൃഷ്ണപുരവെരയുള്ള ആലപ്പുഴ ജില്ലയിലെ ദേശീയപാതയിലൂടെയുള്ള യാത്ര നടുവൊടിക്കും. രണ്ടു ദിവസത്തെ മഴയില്‍ അവസ്ഥ ഇതാണ്. കാലവര്‍ഷം ശക്തമാകുമ്പോള്‍ എന്തായിരിക്കും ഇവിടത്തെ ദുരിതം.