ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ ആറാംഘട്ട വോട്ടെടുപ്പില്‍ ഒന്‍പതുമണി വരെ 10.82 ശതമാനം പോളിങ്ങ്. ബെംഗാളിലാണ് കൂടുതല്‍ പോളിങ്, 16.54 ശതമാനം. കുറവ് ഒഡീഷയില്‍ 7.43%. ഡല്‍ഹി, ഹരിയാന അടക്കം ഏഴ് സംസ്ഥാനങ്ങളിലെയും ജമ്മു കശ്മീരിലെയും 58 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്.

സംഘര്‍ഷമുണ്ടായ ബംഗാളിലെ നന്ദിഗ്രാമില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മേനകാ ഗാന്ധി, മെഹബൂബ മുഫ്തി, മനോഹര്‍ലാല്‍ ഖട്ടര്‍, കനയ്യകുമാര്‍, മനോജ് തിവാരി, ബാന്‍സുരി സ്വാരാജടക്കം പ്രമുഖര്‍ ആറാംഘട്ടത്തില്‍ ജനവിധി തേടുന്നു.

രാഷ്ട്രപതി ദ്രൗപദ് മര്‍മ്മു, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, ഗവര്‍ണര്‍ ആരിഭ് മുഹമ്മദ് ഖാന്‍, കപില്‍ ദേവ് തുടങ്ങിയവര്‍ വോട്ടുരേഖപ്പെടുത്തി.11.13 കോടി വോട്ടർമാരിൽ 5.84 കോടി പുരുഷന്മാരും 5.29 കോടി സ്ത്രീകളും 5120 ട്രാൻസ്ജെൻഡറുകളുമാണ് ഉള്ളത്.

ഹരിയാന(10), ബഹാർ(8), ജാർഖണ്ഡ്(4),ഒഡിഷ(6), ഉത്തർ പ്രദേശ്(14), പശ്ചിമ ബംഗാൾ(8), ഡൽഹി(7), ജമ്മു കശ്മീർ(1) എന്നവിടങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് . ഒഡീഷയിലെ നിയമസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പും ഇതിനൊപ്പം നടക്കുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *