ഞാനല്ല, റെക്കോര്‍ഡുകളാണ് എന്നെ പിന്തുടരുന്നത്’ പ്രായം 39ല്‍ നില്‍ക്കുമ്പോഴും റെക്കോര്‍ഡ് വേട്ട തുടര്‍ന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സൗദി പ്രോ ലീഗിലാണ് അല്‍ ഇത്തിഹാദിനെ 4–2ന് തകര്‍ത്ത കളിയില്‍ വല കുലുക്കി ക്രിസ്റ്റ്യാനോ മറ്റൊരു റെക്കോര്‍ഡ് കൂടി തന്റെ പേരില്‍ ചേര്‍ത്തത്.
അല്‍ ഇത്തിഹാദിന് എിരെ ആദ്യ പകുതിയുടെ അധിക സമയത്തും 69ാം മിനിറ്റിലുമാണ് ക്രിസ്റ്റ്യാനോ അല്‍ നസറിനായി ഗോള്‍ നേടിയത്. ഇതോെട സീസണിലെ ഗോള്‍വേട്ട ക്രിസ്റ്റ്യാനോ 35ലേക്ക് എത്തിച്ചു.
ഇതോടെ സൗദി പ്രോ ലീഗില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി ക്രിസ്റ്റ്യാനോ മാറി. 2019 സീസണില്‍ അല്‍ നസറിന് വേണ്ടി 34 ഗോളുകള്‍ നേടിയ അബ്ദെറസാക് ഹംദല്ലയുടെ റെക്കോര്‍ഡ് ആണ് ക്രിസ്റ്റ്യാനോ മറികടന്നത്.