ബാര്‍ കോഴ ആരോപണത്തില്‍ ക്രൈംബ്രാഞ്ച് സംഘം മൂന്നാറിലെത്തി ബാറുടമകളുടെ മൊഴിയെടുത്തു. പുറത്തുവന്ന ശബ്ദസന്ദേശം അനിമോന്റതെന്ന് ഉടമകള്‍ മൊഴി നല്‍കി. വാട്സാപ്പ് ഗ്രൂപ്പിലെ കൂടുതല്‍ അംഗങ്ങളുടെ മൊഴിയെടുക്കും.
അണക്കര സ്പൈസ് ഗ്രോ ഹോട്ടല്‍ ഉടമയുടെ മൊഴിയെടുക്കും. ഹോട്ടല്‍ ഉടമ രണ്ടരലക്ഷം തന്നെന്ന് അനിമോന്‍ വെളിപ്പെടുത്തിയിരുന്നുബാര്‍കോഴക്കായി പണപ്പിരിവെന്ന വെളിപ്പെടുത്തല്‍ അനിമോന്‍ നിഷേധിച്ചതായി ക്രൈംബ്രാഞ്ച്. കെട്ടിടനിര്‍മാണ ഫണ്ടിനായി അസോസിയേഷന്‍ പ്രസിഡന്റ് സമ്മര്‍ദം ചെലുത്തിയതെന്നാണ് മൊഴി.
എന്തുകൊണ്ടാണ് ശബ്ദരേഖയില്‍ സര്‍ക്കാരിന് നല്‍കാനുള്ള കോഴയെന്ന് പറഞ്ഞത് എന്ന ചോദ്യത്തിന് ഓര്‍മയില്ലെന്ന വിചിത്ര മറുപടിയാണ് ബാര്‍ ഉടമകളുടെ സംഘടന നേതാവിന്റേത്ബാര്‍ ഉടമകളായ 45 പേരുള്ള വാട്സപ്പ് ഗ്രൂപ്പിലാണ് ശബ്ദസന്ദേശമിട്ടത്.
പണം നല്‍കാന്‍ താല്‍പര്യമില്ലാത്ത ആരെങ്കിലുമാവും അത് ചോര്‍ത്തിയതെന്നുമാണ് അനിമോന്‍ പറയുന്നത്.
ചുരുക്കത്തില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ വെളിപ്പെടുത്തല്‍ നിഷേധിക്കുകയും, സര്‍ക്കാരിന് ആശ്വാസമാകുന്ന തരത്തില്‍ ഒളിവിലിരുന്ന് ആവര്‍ത്തിക്കുകയുമാണ് അനിമോന്‍.