തിരുവനന്തപുരം സംസ്ഥാനത്ത് കാലവര്‍ഷം വെള്ളിയാഴ്ചയോടെ എത്തിയേക്കുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്.
അതേസമയം കേരളമടക്കം രാജ്യത്ത് ഇത്തവണ സാധാരണയെക്കാൾ കാലവര്‍ഷം സാധാരണയേക്കാൾ കടുക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇക്കാരണത്താൽ ജൂണിൽ കൂടുതൽ കരുതൽ വേണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു”31ന് കേരളത്തില്‍ കാലവര്‍ഷം എത്തുമെന്ന് ഏപ്രിലില്‍ തന്നെ കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചിരുന്നു.
ഇതിനു പിന്നാലെ റുമാല്‍ ചുഴലിക്കാറ്റ് മണ്‍സൂണിന്റെ വരവിനെ ബാധിച്ചെക്കുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ ഇത് യാതൊരു തരത്തിലും ബാധിച്ചിട്ടില്ല.
ഈ ആഴ്ചയ്ക്കുള്ളഇല്‍ തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം പതിവുപോലെ കേരളത്തില്‍ എത്തും. ഉത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങളിലൊഴികെ രാജ്യമെങ്ങും മെച്ചപ്പെട്ട മഴ ലഭിക്കും.