എറണാകുളം, കൊല്ലം ജില്ലകളില്‍ കനത്ത മഴ. പലയിടങ്ങളിലും വെള്ളക്കെട്ട്.കൊല്ലത്ത് മരുത്തടി, ശക്തികുളങ്ങര, മങ്ങാട് പ്രദേശത്ത് വീടുകളില്‍ വെള്ളം കയറി.
ഇടപ്പള്ളി മരോട്ടിച്ചോടിലും കാക്കനാട് ഇന്‍ഫോ പാര്‍ക്ക് പരിസരത്തും വെള്ളം കയറി. സഹോദരന് അയ്യപ്പന്, പാലാരിവട്ടം –കാക്കനാട്, ആലുവ – ഇടപ്പള്ളി റോഡില്‍ ഗതാഗതക്കുരുക്കാണ്.
ഫോര്‍ട്ട് കൊച്ചിയില്‍ കെഎസ്ആര്‍ടിസി ബസിനു മുകളില്‍ മരം വീണു. ആര്‍ക്കും പരുക്കില്ല .ചേര്‍ത്തല റെയില്‍വേ സ്റ്റേഷന് സമീപം ദേശീയപാതയില്‍ മരം വീണു സംസ്ഥാനത്ത് തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ആറു ജില്ലകളില്‍ യെലോ അലര്‍ട്ടാണ് .