സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്കേരളതീരത്ത് രാവിലെ 11.30നും രാത്രി 11.30നും ഇടയില്‍ 3 മുതല്‍ 3.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
അതേസമയം, സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മഴക്കെടുതിയും രൂക്ഷമാകുകയാണ്. ആലപ്പുഴജില്ലയിലെ താഴ്ന്ന സ്ഥലങ്ങളിലെല്ലാം വെള്ളക്കെട്ടുണ്ട്. ജില്ലയിൽ അഞ്ച് ദുരിതാശ്വാസ ക്യാംപുകൾ കൂടി ആരംഭിച്ചു. ആകെ ക്യാംപുകളുടെ എണ്ണം ഏഴായി. 275 കുടുംബങ്ങളാണ് ക്യാംപുകളിലുള്ളത്.
അമ്പലപ്പുഴ താലൂക്കിൽ പുറക്കാട് മൂന്ന് ക്യാംപുകൾ പുതുതായി ആരംഭിച്ചു. ആലപ്പുഴ പടിഞ്ഞാറ് വില്ലേജിലും ചേർത്തല പട്ടണക്കാട് വില്ലേജിലും ഓരോ ക്യാംപുകള്‍ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞദിവസം ജില്ലയിൽ രണ്ട്”ക്യാംപുകൾ ആരംഭിച്ചിരുന്നു.
വെള്ളം കടലിലേക്കൊഴുക്കുന്നതിന് അന്ധകാരനഴി പൊഴിയും മുറിച്ചു. കായംകുളം , ആലപ്പുഴ, ഹരിപ്പാട് നഗരങ്ങളുടെ വിവിധ ഭാഗങ്ങളിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുന്നു. ദേശീയ പാതയുടെ ഓരങ്ങളിൽ വെള്ളക്കെട്ട് ശക്തമാണ്. കുട്ടനാട്ടിൽ വിവിധ പഞ്ചായത്തുകളിൽ താഴ്ന്ന സ്ഥലങ്ങളിൽ വെള്ളം നിറഞ്ഞു. ആറുകളിലും തോടുകളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. തോട്ടപ്പള്ളി പൊഴിയിലൂടെ വെള്ളം കടലിലേക്ക് ഒഴുകുന്നുണ്ട്.”