Month: May 2024

റെഡ് അലര്‍ട്ട് പിൻവലിച്ചു, മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് ഉച്ച തിരിഞ്ഞ് എട്ട് ജില്ലകളില്‍ മഴ ശക്തിപ്പെടും

തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള എട്ട് ജില്ലകളിലാണ് മഴ ശക്തമായി ലഭിക്കുക. തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണുള്ളത്. ബാക്കി എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ടാണിനി നിലനില്‍ക്കുന്നത്.നാളെ പക്ഷേ പത്തനംതിട്ടയിലും ഇടുക്കിയിലും…

വിശ്വ സൗന്ദര്യത്തിന്‍റെ നെറുകയില്‍ ചാര്‍ത്തിയ ‘സുസ്മിതം’; ആ നേട്ടത്തിന് 3 പതിറ്റാണ്ട്

ഇന്ത്യയിലേക്ക് ആദ്യമായി വിശ്വസുന്ദരി കിരീടം എത്തിയിട്ട് ഇന്നേക്ക് മുപ്പത് വര്‍ഷം. 1994 മേയ് 21 നായിരുന്നു സുസ്മിത സെന്‍ വിശ്വ സുന്ദരിയുടെ കിരീടം ചൂടുന്നത് ഇന്നിതാ തന്‍റെ പതിനെട്ടാം വയസ്സിലെ ചിത്രം പങ്കുവച്ച് ആ മനോഹര നിമിഷങ്ങള്‍ ഓര്‍ക്കുകയാണ് താരം. മിസ്…

ഇപി ജയരാജൻ വധശ്രമക്കേസിൽ കെ സുധാകരനെ ഹൈക്കോടതി വെറുതെവിട്ടു

മുൻമന്ത്രിയും സിപിഎം നേതാവുമായ ഇ.പി. ജയരാജനെ ട്രെയിനിൽ സഞ്ചരിക്കവെ വെടിവച്ചു കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. 1995 ഏപ്രിൽ 12 ന് ചണ്ഡിഗഡിൽ നിന്ന് സിപിഎം പാർട്ടി കോൺഗ്രസ് കഴിഞ്ഞ് കേരളത്തിലേക്ക് ട്രെയിനിൽ മടങ്ങുമ്പോഴാണ് ഇ.പി…

സൊര്‍ലോത്ത് മാജിക്ക് റയലിനെ സമനിലയില്‍ തളച്ച്‌ വിയ്യാറയല്‍

വിയ്യാറയല്‍ സ്പാനിഷ് ലാലിഗയില്‍ കഴിഞ്ഞ ദിവസം നടന്ന ത്രില്ലർ പോരാട്ടത്തില്‍ ചാമ്ബ്യൻമാരായ റയല്‍ മാഡ്രിഡിനെ 4-4ന് സമനിലയില്‍ തളച്ച്‌ വിയ്യാറയല്‍. 17 മിനിട്ടിനിടെ 4 ഗോള്‍നേടിയ നോർവീജിയൻ സ്ട്രൈക്കർ അലക്സാണ്ടർ സൊർലോത്താണ് വിയ്യാറയലിന് വിജയത്തിന് തുല്യമാർയ സമനില സമ്മാനിച്ചത്. ആർദ ഗുലർ…

അവയവക്കടത്തിന് 60 ലക്ഷം, വൃക്ക നൽകുന്നവരുടെ മുഴുവൻ െചലവെടുക്കും; മുഖ്യകണ്ണി ഹൈദരാബാദിൽ

കൊച്ചി അവയവക്കടത്ത് മാഫിയയുടെ പ്രവർത്തനം ഹൈദരാബാദ് കേന്ദ്രീകരിച്ചാണെന്നും അവിടെയുള്ളയാളാണു പ്രധാന കണ്ണിയെന്നും കേസിൽ അറസ്റ്റിലായ സാബിത്ത് നാസർ അന്വേഷണസംഘത്തിന് മൊഴി നൽകി. ഹൈദരാബാദിലെ വ്യക്തിയാണ് അവയവമാഫിയയുമായി ബന്ധിപ്പിച്ചത്.2019ല്‍ സ്വന്തം വൃക്ക വിറ്റതോടെ ഈ മേഖലയിലെ സാധ്യത താൻ തിരിച്ചറിഞ്ഞു. ഇതിനുപിന്നാലെയാണ് ഇരകളെ…

അവയവ കച്ചവടം; ആളൊന്നിന് 2 കോടി; കമ്മീഷന്‍ 5 ലക്ഷം; കടത്തിയത് 20 ഇന്ത്യക്കാരെ

അവയവക്കടത്തുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നിന്നും പാലക്കാട് സ്വദേശി ഉള്‍പ്പെടെ 20 പേരെ കടത്തിക്കൊണ്ടുപോയെന്ന് പിടിയിലായ പ്രതി സബിത്തിന്‍റെ വെളിപ്പെടുത്തല്‍. അഞ്ച് വര്‍ഷമായി ഇറാനില്‍ താമസിച്ച് നീക്കങ്ങള്‍ നടത്തി ഇടയ്ക്കിടെ നാട്ടിലെത്തിയാണ് സബിത്ത് ആളുകളെ കടത്തിയിരുന്നതെന്ന് അന്വേഷണസംഘം കണ്ടെത്തി. ഇന്ത്യയില്‍ നിന്നും കടത്തിക്കൊണ്ടുപോകുന്നവരെ…

പെരുമ്ബാവൂരിലെ നിയമവിദ്യാര്‍ഥിനിയുടെ കൊലപാതകം; പ്രതിക്ക് തൂക്കൂകയര്‍തന്നെ

കൊച്ചി പെരുമ്ബാവൂരില്‍ നിയമവിദ്യാർഥിനിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിന് വധശിക്ഷ വിധിച്ചത് ഹൈക്കോടതി ശരിവെച്ചു. പ്രതിയുടെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള പ്രോസിക്യൂഷന്റെ അപേക്ഷയിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അനുകൂല വിധി പ്രസ്താവിച്ചത്. വധശിക്ഷ റദ്ദാക്കണമെന്ന പ്രതിയുടെ ഹർജിയും കോടതി…

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടം ഇന്ന്; ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും പോളിംഗ്

ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും ഇന്ന് പോളിംഗ് നടക്കും. അമേഠി, റായ്ബറേലി എന്നിവയുൾപ്പെടെ 49 മണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് ആണ് നടക്കുക. ബീഹാർ, ജാർഖണ്ഡ്, മഹാരാഷ്ട്ര, ഒഡീഷ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ…

എസ്.കെയുടെ തല;ധോണി ചെന്നൈയില്‍ തന്നെ ഉണ്ടാകും’; പ്രതീക്ഷ പങ്കുവെച്ച് മാത്യു ഹെയ്ഡന്‍

ബെംഗളൂരുവിനെതിരായ മത്സരത്തില്‍ പരാജയപ്പെട്ട് ചെന്നൈ സൂപ്പര്‍കിങ്സ് പ്ലേ ഓഫ് കാണാതെ പുറത്തായതോടെ ധോണിയുടെ റിട്ടയര്‍മെന്‍റ് വാര്‍ത്ത വീണ്ടും ചര്‍ച്ചയാകുകയാണ്. മത്സരത്തിന്‍റെ അവസാനഘട്ടത്തില്‍ ചെന്നൈയെ വിജത്തിലെത്തിക്കാന്‍ ധോണി പൊരുതി നോക്കിയെങ്കിലും അവസാന ഓവറില്‍ പുറത്താകുകയായിരുന്നു. മത്സരത്തിന്‍റെ അവസാനഘട്ടത്തില്‍ ചെന്നൈയെ ധോണിയെ ചെന്നൈ സൂപ്പര്‍…