രാജ്യത്തെ എക്സ്പ്രസ്സ്‌ ഹൈവേകളിലെ ടോൾ നിരക്ക് അഞ്ച് ശതമാനം വർധിപ്പിച്ച് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ. ഏപ്രിൽ ഒന്ന് മുതൽ നടപ്പാക്കാൻ നിശ്ചയിച്ചിരുന്ന പുതിയ ടോൾ നിരക്ക് ലോക്സഭാ തിരഞ്ഞെടുപ്പിനെത്തുടർന്ന് നീട്ടി വയ്ക്കുകയായിരുന്നു.

പുതുക്കിയ നിരക്കുകൾ ഇന്ന് (ജൂൺ 3) മുതൽ നിലവിൽ വരുമെന്ന് അധികൃതർ അറിയിച്ചു.മൊത്ത വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപെരുപ്പത്തിലെ മാറ്റങ്ങളുമായി ബന്ധപ്പെട്ടാണ് ടോൾ വർധിപ്പിച്ചിട്ടുള്ളത്.

ഇന്ത്യയുടെ ദേശീയ പാതകളിൽ ഏകദേശം 855 ടോൾ പ്ലാസ്സകളുണ്ട്. ഇതിൽ 675 എണ്ണം പൊതു ധനസഹായത്തിലും 180 എണ്ണം കൺസഷനറി ഉടമ്പടിയിലുമാണ് പ്രവർത്തിക്കുന്നത്.2008ലെ നാഷണൽ ഹൈവേ നിരക്ക് ചട്ടങ്ങൾ പ്രകാരമാണ് ടോൾ തുകകൾ വർധിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *