തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനു തലേന്ന് ഏറ്റുമാനൂർ ക്ഷേത്രത്തിലെത്തി ഏറ്റുമാനൂരപ്പനെ തൊഴുതും വഴിപാടുകള്‍ അർപ്പിച്ചും നടനും തൃശൂരിലെ എൻഡിഎ സ്ഥാനാർഥിയുമായ സുരേഷ് ഗോപി.
രാവിലെ ആറ് മണിയോടെ കുടുംബത്തോടൊപ്പം ക്ഷേത്രത്തിലെത്തിയ സുരേഷ് ഗോപി തുലാഭാരവും അപൂർവ വഴിപാടായ അഞ്ചു പറയും ഭഗവാനു സമർപ്പിച്ചു.
ഭാര്യ രാധികയും മകൻ ഗോകുലും മറ്റ് ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു ക്ഷേത്രാചാരങ്ങളെല്ലാം പാലിച്ചുകൊണ്ട് ക്യൂ നിന്നാണ് അദ്ദേഹം ദർശനം നടത്തിയത്.
ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ പ്രതികരണം തേടുകയായിരുന്നു ഉദ്ദേശ്യം. എന്നാല്‍ ക്ഷേത്രത്തില്‍ എത്തിയതു മുതല്‍ തിരിച്ചു പോകുന്നത് വരെ മാധ്യമങ്ങളോട് അദ്ദേഹം സംസാരിച്ചില്ല.