സർജിക്കൽ സ്ട്രൈക്ക് മൂന്നാമൂഴത്തിൽ ഉണ്ടാകുമോ ? ജവഹർ ലാല്‍ നെഹ്‍റുവിനു ശേഷം, തുടർച്ചയായി മൂന്നാംവട്ടം ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനത്തെത്തുന്ന വ്യക്തിയെന്ന നേട്ടം സ്വന്തമാക്കുകയാണ് നരേന്ദ്ര മോദി.
ബിജെപിക്ക് കഴിഞ്ഞ രണ്ടുതവണയും ഒറ്റയ്ക്ക് കേവല ഭൂരിപക്ഷമുണ്ടായിരുന്നതിനാൽ സഖ്യകക്ഷികളെ ഭയക്കാതെ സാമ്പത്തിക രംഗത്ത് പരിഷ്കരണ നടപടികളെടുക്കാൻ കഴിഞ്ഞിരുന്നു.
ഇക്കുറി കഥ വ്യത്യസ്തമാണ്. പാർട്ടിക്ക് കേവല ഭൂരിപക്ഷമില്ല. ജെഡിയുവും ടിഡിപിയും അടക്കമുള്ള സഖ്യകക്ഷികളുടെ തണലിലാണ് മോദിയുടെയും ബിജെപിയുടെയും മൂന്നാമൂഴം. തീരുമാനങ്ങളിൽ സഖ്യകക്ഷികളുടെ അഭിപ്രായങ്ങൾക്കും മൂർച്ചയേറും. കഴിഞ്ഞ രണ്ടു തവണത്തെയും അപേക്ഷിച്ച് ഇത്തവണ പ്രതിപക്ഷവും ശക്തമാണെന്നത് മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ തീരുമാനങ്ങളെ സ്വാധീനിച്ചേക്കും