ന്യൂഡൽഹി മന്ത്രിസഭയില്‍നിന്ന് രാജിവെക്കുന്നത് അജണ്ടയില്‍ ഇല്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. രാജിവെക്കാൻ നീക്കം നടത്തുന്നതായുള്ള റിപ്പോർട്ടുകള്‍ അദ്ദേഹം തള്ളികാബിനറ്റ് പദവി പ്രതീക്ഷിച്ചിരുന്നില്ലെന്നും സഹമന്ത്രിസ്ഥാനമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയതെന്നുമാണ് ലഭിക്കുന്ന വിവരം.
സിനിമകള്‍ പൂർത്തിയാക്കുന്നതിനുവേണ്ടി മന്ത്രിപദത്തില്‍നിന്ന് മാറാൻ സുരേഷ് ഗോപി നീക്കംനടത്തുന്നതായി ചില റിപ്പോർട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. കാബിനറ്റ് മന്ത്രിസ്ഥാനം ലഭിക്കാതിരുന്നതില്‍ അദ്ദേഹത്തിന് അതൃപ്തിയുണ്ടെന്നും ചില റിപ്പോർട്ടുകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇത്തരം അഭ്യൂഹങ്ങളെ തള്ളുകയാണ് ഇപ്പോള്‍ സുരേഷ് ഗോപി