ദൈവവചന പ്രഘോഷകനും അത്ഭുത പ്രവർത്തകനും നമ്മുടെ ഇടവക മദ്ധ്യസ്ഥനുമായ വിശുദ്ധ അന്തോനീസിൻ്റ് തിരുനാൾ 2024 ജൂൺമാസം 12-ാം തീയതി മുതൽ 16ാം തീയതി വരെ ആലോഷപൂർവ്വം കൊണ്ടാടുകയാണ്.
വിശുദ്ധ അന്തോനീസിലൂടെ നമുക്ക് ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദി പറയുവാനും നമ്മുടെ നിയോഗങ്ങൾക്ക് വിശുദ്ധൻ്റ് മാദ്ധ്യസ്ഥം യാചിക്കുവാനും ഈ തിരുനാൾ ദിനങ്ങൾ എല്ലാ ജനങ്ങൾക്കും അവസരം ഒരുക്കുകയാണ്.
മ്ദ്ധ്യസ്ഥൻ്റ് തിരുനാൾ ദിനങ്ങളിൽ തിരുക്കർമ്മങ്ങളിൽ പങ്ക് ചേരുവാൻ ഏവരേയും സ്നേഹാദരവുകളോടെ ക്ഷണിക്കുന്നു. 2024 ജൂൺ 12 ബുധൻ വൈകിട്ട് 5.30 ന് ഇടവക വികാരി ഫാ. പയസ് ആറാട്ടുകളും കൊടിയേറ്റ കർമ്മം നിർവ്വഹിക്കും.