രാജ്യസഭാ സീറ്റിലേയ്ക്കുള്ള സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് സിപിഐ .പി പി സുനീറാണ് സ്ഥാനാര്‍ത്ഥി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് ഇരക്കാര്യം പ്രഖ്യാപിച്ചത്. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയാണ് മലപ്പുറം പൊന്നാനി സ്വദേശിയായ സുനീര്‍. നിലവില്‍ ഹൗസിംഗ് ബോര്‍ഡ് ചെയര്‍മാനാണ്.
2019 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു. കേരള കോണ്‍ഗ്രസ് എമ്മിന് ഇടതുമുന്നണി അനുവദിച്ച രാജ്യസഭ സീറ്റില്‍ ജോസ് കെ മാണി സ്ഥാനാര്‍ത്ഥിയാവും.”ഔദ്യോഗിക തീരുമാനം അല്‍പ്പസമയത്തിനകം ഉണ്ടാവും.
രാജ്യസഭ സീറ്റിന് വേണ്ടി സിപിഐയും കേരള കോണ്‍ഗ്രസ് എമ്മും കടുംപിടുത്തം പിടിച്ചതോടെ വലിയ വിട്ടുവീഴ്ച ചെയ്ത് സിപിഐഎം. അതേ സമയം സീറ്റ് ലഭിക്കാത്തതില്‍ മുന്നണിയോഗത്തില്‍ പൊട്ടിത്തെറിച്ച് ആര്‍ജെഡി നേതാവ് വര്‍ഗീസ് ജോര്‍ജ്.
എല്ലാവര്‍ക്കും പരിഗണന വേണമെന്നും എപ്പോഴും രാജ്യസഭാ സീറ്റ് സിപിഐക്ക് നല്‍കുന്നുവെന്നും വര്‍ഗീസ് ജോര്‍ജ് ആരോപിച്ചു. ആര്‍ജെഡിയുടെ വാദം ശരിയാണെന്നും, തര്‍ക്കത്തിനില്ലെന്ന് യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.