ഫുട്ബോളില്‍ കേരളത്തിന് അഭിമാനം വാനോളം ഉയർത്തിയ കളിക്കാരനും പരിശീലകനുമായിരുന്ന ടി കെ ചാത്തുണ്ണി അന്തരിച്ചു.സന്തോഷ് ട്രോഫി താരമായി രാജ്യം തിരിച്ചറിഞ്ഞ താരമാണ് ചാത്തുണ്ണി . അര്‍ബുദ ബാധിതനായി എറണാകുളം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചെയായായിരുന്നു അന്ത്യം.
മോഹന്‍ ബഗാന്‍, എഫ്‌സി കൊച്ചിന്‍ അടക്കം നിരവധി ടീമുകളെ പരിശീലിപ്പിച്ച ടി കെ ചാത്തുണ്ണി സന്തോഷ് ട്രോഫിയില്‍ കേരളം, ഗോവ എന്നീ ടീമുകള്‍ക്കായി ബൂട്ടണിഞ്ഞിട്ടുണ്ട്. കളിക്കാരനായും പരിശീലകനായും നാലു പതിറ്റാണ്ട് കളത്തില്‍ സജീവമായിരുന്നു. മോഹന്‍ ബഗാന്‍, എഫ്‌സി കൊച്ചിന്‍, ഡെംപോ ഗോവ തുടങ്ങിയ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്.
ഫുട്ബോള്‍ മൈ സോള്‍’ എന്ന പുസ്തകം രചിച്ചിട്ടുണ്ട്. കളിക്കാരനെന്ന നിലയില്‍ തനിക്ക് നേടിയെടുക്കാൻ കഴിയാതെ പോയ നേട്ടങ്ങളെ തേടിപ്പിടിക്കാൻ വേണ്ടി നടത്തിയ പോരാട്ടമായിരുന്നു ചാത്തുണ്ണിയുടെ പരിശീലന ജീവിതം.