പാരിസ്: ജി 7 ഉച്ചകോടിയുടെ രണ്ടാം ദിനത്തില്‍ ചർച്ചയായത് കുടിയേറ്റവും ഇന്തോ പസഫിക് മേഖലയിലെ വിഷയങ്ങളുംഇന്ത്യ- കാനഡ നയതന്ത്ര ബന്ധം വഷളായിരിക്കുന്നതിനിടെ ആണ് പ്രധാന മന്ത്രി നരേന്ദ്ര മോദി കനേഡിയന്‍ പ്രാധാന മന്ത്രി ജസ്റ്റില്‍ ട്രൂഡോയുമായി ജി 7 ഉച്ചകോടിക്കിടെ കൂടിക്കാഴ്ച്ച നടത്തിയത്
ഹ ർദീപ് സിങ് നിജ്ജറുടെ കൊലപാതകത്തെ ചൊല്ലിയാണ് ഇരു രാജ്യങ്ങളും തമ്മില്‍ പ്രശ്നം നിലനില്‍ക്കുന്നത്. നിജ്ജറിന്‍റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണമാണ് ഇരു രാജ്യങ്ങളും തമ്മിലുളള നയതന്ത്രബന്ധം വഷളാകിയത്
.ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയുമായും മോദി നയതന്ത്രതല ചർച്ച നടത്തി. നേരത്തെ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേല്‍ മാക്രോണുമായി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. ഉച്ചകോടിക്കിടെ ഫ്രാൻസിസ് മാർപാപ്പയായും കണ്ട മോദി മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചു