bangladesh vs nepal

ഗ്രൂപ്പ് ഡി യിലെ അവസാന മത്സരത്തിൽ നേപ്പാളിനെ തകർത്ത് സൂപ്പർ എട്ടിലേക്ക് യോഗ്യത നേടി ബംഗ്ലാദേശ്. സെന്റ് വിൻസന്റിൽ നടന്ന ലോ സ്കോറിങ് കളിയിൽ 21 റൺസിനാണ് ബംഗ്ലാദേശ്, നേപ്പാളിനെ വീഴ്ത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 106 റൺസിന് പുറത്തായപ്പോൾ, നേപ്പാളിന്റെ മറുപടി 85 റൺസിൽ അവസാനിച്ചു

ജയത്തോടെ ഇന്ത്യ അട‌ങ്ങിയ ‌സൂപ്പർ എട്ട് ഗ്രൂപ്പിലേക്കാണ് ബംഗ്ലാദേശ് എത്തിയത്. ഇവർക്ക് പുറമെ ഓസ്ട്രേലിയ, അഫ്ഗാനിസ്താൻ ടീമുകളാണ് ഈ ഗ്രൂപ്പിലുള്ളത്.

നിർണായക കളിയിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നേപ്പാളിനെതിരെ വിറക്കുന്നതാണ് കണ്ടത്. ഇന്നിങ്സിന്റെ ആദ്യ പന്തിൽത്തന്നെ ടൻസിദ് ഹസന്റെ വിക്കറ്റ് അവർക്ക് നഷ്ടമായി. പിന്നാലെ തുടർച്ചയായ ഇടവേളകളിൽ അവർക്ക്‌ വിക്കറ്റുകൾ നഷ്ടമായിക്കൊണ്ടിരുന്നു. ഒരു ബാറ്റർക്ക് പോലും ബംഗ്ലാ നിരയിൽ 20 ന് മുകളിൽ സ്കോർ നേടാൻ കഴിയാതെ വന്നതോടെ അവരുടെ ഇന്നിങ്സ് 106 റൺസിൽ അവസാനിച്ചു‌. ബംഗ്ലാദേശും അതേ നാണയത്തിൽ തിരിച്ചടിച്ചതോടെ നേപ്പാളും തകർന്നുവീണു. 27 റൺസെടുത്ത കുശാൽ മല്ലയും, 25 റൺസെടുത്ത ദീപേന്ദ്ര സിങ് ഐറിയും പൊരുതി നോക്കിയെങ്കിലും വൈകിയിരുന്നു. 19.2 ഓവറുകളിൽ 85 റൺസിന് നേപ്പാൾ പുറത്തായി. ഏഴ് റൺസ് വഴങ്ങി നാല്‌ വിക്കറ്റുകൾ വീഴ്ത്തിയ ടൻസിം ഹസൻ സാകിബാണ് ബംഗ്ലാദേശ് ബോളിങ്ങിലെ ഹീറോ. അദ്ദേഹം തന്നെയാണ് കളിയിലെ കേമനും

Leave a Reply

Your email address will not be published. Required fields are marked *