ഇന്നലെ നടന്ന ഡെന്മാർക്ക് – സ്ലോവേനിയ മത്സരത്തെപ്പറ്റിയാണ്.
ഡെന്മാർക്ക് സ്ലോവേനിയ മത്സരം സുഖപര്യവസാനിയായ ഒരു ഹോളിവുഡ് സിനിമ പോലെ- മരിച്ചുപോയ ഒരു മനുഷ്യന്റെ ഉയർത്തെഴുന്നേൽപ്പിന്റെ വീരഗാഥയായിരുന്നു.
ഡെന്മാർക്കിനു വേണ്ടി ക്രിസ്ത്യൻ എറിക്സൺ എന്ന കളിക്കാരൻ നേടിയ ഗോൾ. സമനില പൂട്ടിൽ നിന്നും ഡെന്മാർക്കിനെ രക്ഷിക്കാൻ അത് മതിയാകുമായിരുന്നില്ല. ടൂർണമെന്റിനേക്കാൾ മനോഹരമായ ഒരു കഥയായി അതു മാറി. 2020ൽഫിൻലാൻഡിനെതിരെയുള്ള മത്സരത്തിൽ എ റിക്സൺ സ്റ്റേഡിയത്തിൽ ചലനമറ്റ് 13 മിനിറ്റ് ആണ്. സ്റ്റേഡിയവും ലോകവും ചലനമറ്റു കിടന്ന ആ മനുഷ്യനെ നോക്കി സ്‌ഥബ്ധ രായിരുന്നു. ഡെന്മാർക്ക് ക്യാപ്റ്റൻ സൈമൺ ആണ് കൃത്രിമ ശ്വാസം നൽകിയത്.
ലിറിക്സൺ ശ്വസിക്കാൻ തുടങ്ങുന്നത് വരെ ആ സംഭവം കണ്ടു നിന്നവരുടെ ശ്വാസമെടുപ്പ് നിലച്ചു പോയ നിമിഷം. അവിടെനിന്ന് ആയിരാമത്തെ ദിവസം അയാൾ തിരിച്ചു വന്നു. സ്ലോവേക്യൻ പ്രതിരോധ മതിലിനിടയിലൂടെ ദൈവത്തിന്റെ കൈ ഒപ്പമുള്ള ഒരു ഗോൾ. കഴിഞ്ഞ ലോകകപ്പിലും കളിച്ചെങ്കിലും രാജ്യത്തിനുവേണ്ടി സ്കോർ ചെയ്തത് ഇന്നലെയായിരുന്നു.
കളിയുടെ മിനിറ്റിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നു വേണ്ടി ഒരുമിച്ച് കളിക്കുന്ന സഹതാരം റാസ്മസ് ഹോളണ്ട് ഒരു ത്രോ എടുത്തു. ആ ത്രിവയിൽ നിന്ന് ഒരു ക്രോസ് പെനാൽറ്റി ഏരിയയിലേക്ക് പറന്നുവന്നു ഓട്ടത്തിനിടയിൽ ഒരു ബാക്ക് ഹീൽ ഫ്ലിക്ക് ജോണസ് വിൻഡ് വകയായിരുന്നു. ഇരമ്പി കയറി വന്ന എ റിക്സൺ പന്ത് നെഞ്ചിൽ സ്വീകരിച്ച് ഗോൾപോസ്റ്റിന്റെ ഇടത് മൂലയിലേക്ക് നിലം പറ്റുന്ന ഒരു ഷോട്ട്.
കാണികൾ മുഴുവൻ ആഹ്ലാദിച്ച ഗോൾ രാജ്യത്തിനു വേണ്ടിയുള്ള തന്റെ നാല്പത്തിരണ്ടാമത്തെ ഗോൾ ആയിരുന്നു. കളി തീരാൻ 13 മിനിറ്റ് ബാക്കിയുള്ളപ്പോൾ സ്ലൊവേനിയ വേണ്ടി ആർത്തി വിളിച്ചിരുന്ന കാണികളുടെ പിന്തുണയോടെ എറിക് ജാൻസൈയുടെ ഒരു ബുള്ളറ്റ് ഷോട്ട് ഡെന്മാർക്ക് ഗോളി കാസ്പരനെ കീഴടക്കിപതിനേഴാംകളി സമനിലയിലേക്ക്.