24x7news

മാനത്തെ പൂരമെന്ന് കേള്‍ക്കുമ്പോള്‍ അല്‍പം അതിശയോക്തി തോന്നാമെങ്കിലും കണ്ട് ഞെട്ടാന്‍ തയ്യാറായിക്കോളൂവെന്നാണ് വാനനിരീക്ഷകരും ജ്യോതി ശാസ്ത്രജ്ഞരും പറയുന്നത്.

80 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ആ ആകാശപ്പൂരത്തിന് ഇനിയധികം ദിവസങ്ങളില്ല. മാനത്തെ മറ്റെല്ലാ പ്രകാശങ്ങളെയും നിഷ്പ്രഭമാക്കി ആകാശത്തൊരു വെള്ളക്കുള്ളന്‍ നക്ഷത്രം പൊട്ടിത്തെറിക്കാന്‍ ഒരുങ്ങുകയാണ്.

ആ പ്രഭാപൂരം ദശലക്ഷക്കണക്കിന് മൈലുകള്‍ ദൂരെയുള്ള നമുക്ക് , നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാനാകുമെന്നതാണ് പ്രകൃതി നല്‍കുന്ന ഏറ്റവും വലിയ സൗഭാഗ്യം.

സൂര്യഗ്രഹണം പോലെ,”കൊറോണ ബോറിയാലിസ് അഥവാ ബ്ലേസ് സ്റ്റാര്‍ (T Coronae Borealsi/ Blaze Star) എന്ന നക്ഷത്ര സമൂഹമാണ് നിലവിലെ ആകാശപ്പൂരം ഒരുക്കുന്നത്.

ഒരു വെള്ളക്കുള്ളന്‍ നക്ഷത്രവും പുരാതന ചുവപ്പ് ഭീമനും ചേര്‍ന്നതാണ് ബ്ലേസ് സ്റ്റാര്‍. ക്ഷീരപഥത്തിന്റെ വടക്കേയറ്റത്ത് ഭൂമിയില്‍ നിന്നും മൂവായിരത്തോളം പ്രകാശവര്‍ഷമകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.

ആകാശത്ത് വേനല്‍ക്കാലത്ത് കാണപ്പെടുന്ന സി- ആകൃതിയിലുള്ള നക്ഷത്രക്കൂട്ടമാണിത്. 800 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ബ്ലേസ് സ്റ്റാറിനെ കണ്ടെത്തിയത്

Leave a Reply

Your email address will not be published. Required fields are marked *