കൊച്ചി സിഎംആർഎല്‍ – എക്‌സാലോജിക് മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനും ഹൈക്കോടതിയുടെ നോട്ടീസ്.ഈ കേസുമായി ബന്ധപ്പെട്ട് മാത്യു കുഴല്‍നാടൻ എം എല്‍ എ നേരത്തെ ഹൈക്കോടതിയില്‍ ഹർജി സമർപ്പിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി അടക്കമുള്ള എതിർകക്ഷികള്‍ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.ഇതൊരു സാങ്കേതിക നടപടിയാണെന്നാണ് വിവരം.
ഹർജി കോടതിയുടെ പരിഗണനയില്‍ എത്തിയാല്‍ എതിർകക്ഷികള്‍ക്ക് കാര്യങ്ങള്‍ ബോധിപ്പിക്കാൻ അവസരം നല്‍കാൻ വേണ്ടിയാണ് നോട്ടീസ് നല്‍കുന്നത്.
ഇനി മുഖ്യമന്ത്രിക്കും വീണയ്ക്കും പറയാനുള്ളത് കോടതി കേള്‍ക്കും. അതിനുശേഷമായിരിക്കും വിഷയത്തില്‍ അന്തിമ വിധിയുണ്ടാകുകകീഴ്‌ക്കോടതി വിധിയിലെ നിയമപരമായ പിശകുകള്‍ ചൂണ്ടിക്കാട്ടിയാണ് ഹർജി നല്‍കിയത്.
എനിക്ക് ഉത്തമ ബോദ്ധ്യമുള്ള കാര്യങ്ങളാണ് പറഞ്ഞിട്ടുള്ളതും, കോടതിയില്‍ സമർപ്പിച്ചിട്ടുള്ളതും. എനിക്ക് ആത്മവിശ്വാസമുണ്ട്.
തുടർനടപടികള്‍ക്കായി കാത്തിരിക്കുന്നു.’- മാത്യു കുഴല്‍നാടൻ പറഞ്ഞുസിഎംആർഎല്‍ കമ്ബനിക്ക് മുഖ്യമന്ത്രി വഴിവിട്ട സഹായം നല്‍കിയെന്നായിരുന്നു മാത്യു കുഴല്‍നാടന്റെ ആരോപണം.
കേസുമായി ബന്ധപ്പെട്ട് വിജിലൻസ് കോടതിയില്‍ മാത്യു കുഴല്‍നാടൻ സമർപ്പിച്ച ഹർജി തള്ളിയിരുന്നു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് നിരീക്ഷണംനടത്തിയ ശേഷമായിരുന്നു ഹർജി തള്ളിയത്