westindies registers highest powerplay score in t20 world cup historywestindies registers highest powerplay score in t20 world cup history

സെന്റ് ലൂസിയ: ട്വന്റി 20 ലോകകപ്പിൽ ചരിത്രം സൃഷ്ടിച്ച് വെസ്റ്റ് ഇൻഡീസ്. അഫ്​ഗാനിസ്ഥാനെതിരെ പവർപ്ലേയിലെ ഉയർന്ന സ്കോർ കുറിച്ചിരിക്കുകയാണ് വിൻഡീസ് സംഘം. ആറ് ഓവർ പൂർത്തിയാകുമ്പോൾ വെസ്റ്റ് ഇൻഡീസ് ബാറ്റർമാർ ഒരു വിക്കറ്റ് നഷ്ടത്തിൽ 92 റൺസെടുത്തു. 2014ൽ അയർലൻഡിനെതിരെ നെതർലൻഡ്സ് നേടിയ 91 റൺസാണ് രണ്ടാമതായത്.

മത്സരത്തിൽ ടോസ് നേടിയ അഫ്​ഗാനിസ്ഥാൻ ബൗളിം​ഗ് തിരഞ്ഞെടുത്തു. തുടക്കം മുതൽ വെടിക്കെട്ട് നടത്താനായിരുന്നു വിൻഡീസ് ബാറ്റർമാർ ശ്രമിച്ചത്. അതിൽ ഏഴ് റൺസെടുത്ത ബ്രണ്ടൻ കിം​ഗിന്റെ വിക്കറ്റ് നഷ്ടമായത് മാത്രമാണ് തുടക്കത്തിൽ വിൻഡീസിന് ലഭിച്ച തിരിച്ചടി. അസമത്തുള്ള ഒമൻസായി എറിഞ്ഞ നാലാം ഓവറിൽ 36 റൺസ് പിറന്നു. മൂന്ന് സിക്സും രണ്ട് ഫോറും എക്സ്ട്രാ റൺസുകളും ഉൾപ്പടെയാണ് ഈ ഓവറിൽ 36 റൺസ് പിറന്നത്.

Leave a Reply

Your email address will not be published. Required fields are marked *