കാട്ടൂർ ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്കൂളിൽ എൻ.എസ് എസ്. യുണിറ്റിന്റെ ആഭിമുഖ്യത്തിൽ വായന ദിനം ആചാരിച്ചു.
എഴുത്തുകാരിയും പാലിയേറ്റീവ് കെയർ പ്രവർത്തകയുമായ സിസ്റ്റർ ഷിൽഡാ സെബാസ്റ്റ്യനെ ചടങ്ങിൽ ആദരിക്കുകയും NSS വോളൻ്റിയേഴ്സ് സ്കൂൾ പരിസരത്തെ വീടുകൾ സന്ദർശിച്ച് വായനയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്ക്കരണം നടത്തുകയും പുസ്തകങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
പി.ടി.എ പ്രസിഡൻ്റ് ശ്രീ.റോഷൻ റോബിൻ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ റവ. സിസ്റ്റർ റോസ് ദലീമ , പ്രിൻസിപ്പൽ സൈറസ് കെ.എസ്, പ്രോഗ്രാം ഓഫീസർ ലിഡ കെ.ഡബ്ല്യു, സ്റ്റുഡൻ്റ് ലീഡർ കുമാരി ഗ്രേസ് മോൾ ബിജു എന്നിവർ പ്രസംഗിച്ചു.
.