24xnews

മൂന്നാം തവണയും പ്രധാനമന്ത്രിയായി ചുമതലയേറ്റ പ്രധനാമന്ത്രിയുടെ മണ്ഡലത്തിലെ ആദ്യ സന്ദർശനമാണിത്. തെരഞ്ഞെടുപ്പിൽ വിജയിപ്പിച്ച ജനങ്ങൾക്ക് നന്ദി അറിയിക്കുന്നതായി മോദി പറഞ്ഞു.

കാശിയിലെ ജനങ്ങൾ എംപിയെ മാത്രമല്ല തെരഞ്ഞെടുത്തത്, അവർ പ്രധാനമന്ത്രിയെ കൂടിയാണ് തെരഞ്ഞെടുത്തുവെന്നും നരേന്ദ്രമോദി പറഞ്ഞു.”

ഗംഗാ ആരതിയിൽ പ്രധാനമന്ത്രിക്കൊപ്പം ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും പങ്കെടുത്തു.

“ജനാധിപത്യ രാജ്യങ്ങളിൽ അപൂർവമായി മാത്രമാണ് ഒരേ സർക്കാർ തുടർച്ചയായി മൂന്നാമതും അധികാരത്തിൽ വരിക. ഇത്തവണ ചരിത്ര തീരുമാനമാണ് ഇന്ത്യയിലെ ജനങ്ങൾ സ്വീകരിച്ചത്.

60 വർഷം മുൻപായിരുന്നു ഇന്ത്യയിൽ ഇതുപോലൊരു നിമിഷമുണ്ടായത്. അതിന് ശേഷം ഒരു സർക്കാരിനും ഹാട്രിക് നേട്ടം ഇതുപോലെ കൈവരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *