24 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ഉത്തര കൊറിയയിലെത്തി റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുട്ടിന്‍. പ്യോങ്യാങ് വിമാനത്താവളത്തിലെത്തി പുട്ടിനെ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ സ്വീകരിച്ചു.
യു.എസിന്‍റെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങളെ മറികടക്കാന്‍ ഇരു രാജ്യങ്ങളും കൂട്ടായി പ്രയ്തനിക്കുമെന്ന് പുട്ടിന്‍ നേരത്തെവ്യക്തമാക്കിയിരുന്നു.
വിനോദസഞ്ചാരം– സാംസ്കാരിക– വിദ്യാഭ്യാസ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ വിശാലമാക്കുമെന്നും പുട്ടിന്‍ പറഞ്ഞു. 2019 ല്‍ പുട്ടിന്‍ കിം ജോങ് ഉന്നുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക, സാമ്പത്തിക ബന്ധം ഊഷ്മളമായിരുന്നു.
യുക്രൈനിലേക്ക് ആവശ്യമായ ആയുധങ്ങള്‍ വരെ ഒരു ഘട്ടത്തില്‍ ഉത്തരകൊറിയയാണ് റഷ്യയ്ക്ക് നല്‍കി സഹായിച്ചതെന്നും
യു.എസിന്‍റെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങളെ മറികടക്കാന്‍ ഇരു രാജ്യങ്ങളും കൂട്ടായി പ്രയ്തനിക്കുമെന്ന് പുട്ടിന്‍ നേരത്തെവ്യക്തമാക്കിയിരുന്നു.
വിനോദസഞ്ചാരം– സാംസ്കാരിക– വിദ്യാഭ്യാസ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ വിശാലമാക്കുമെന്നും പുട്ടിന്‍ പറഞ്ഞു. 2019 ല്‍ പുട്ടിന്‍ കിം ജോങ് ഉന്നുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക, സാമ്പത്തിക ബന്ധം ഊഷ്മളമായിരുന്നു.
യുക്രൈനിലേക്ക് ആവശ്യമായ ആയുധങ്ങള്‍ വരെ ഒരു ഘട്ടത്തില്‍ ഉത്തരകൊറിയയാണ് റഷ്യയ്ക്ക് നല്‍കി സഹായിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
റഷ്യയില്‍ നിന്ന് സൈനിക സാങ്കേതിക വിദ്യകള്‍ പകരം സ്വീകരിച്ചാണ് ഈ ആയുധക്കൈമാറ്റം നടന്നതെന്നാണ് ദക്ഷിണ കൊറിയയും യുഎസും ആരോപിച്ചത്.
“നീതിയിലും പരസ്പര ബഹുമാനത്തിലും പരമാധികാര സംരക്ഷണത്തിലും അധിഷ്ഠിതമായ ലോകവ്യവസ്ഥ നിര്‍മിക്കാനുള്ള ശ്രമങ്ങളെ തകര്‍ക്കാനുള്ള പാശ്ചാത്യ മോഹങ്ങളെ നിഷ്പ്രഭമാക്കാനുള്ള പോരാട്ടത്തില്‍ ഉത്തരകൊറിയയും റഷ്യയും ഒന്നിച്ച് മുന്നോട്ട് നീങ്ങുമെന്നും പുട്ടിന്‍ പ്രതികരിച്ചു