റൊണാൾഡോയെ മറികടന്ന് യൂറോ കപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി ഗൂലർ മാറി. റിയൽ മാഡ്രിഡിന്റെ പടയാളിയായ ഗൂലർ മധ്യനിരയ്ക്ക് അല്പം മുന്നിൽ വലതുകാലിൽ സ്വീകരിച്ച പന്ത് അപ്രതീക്ഷിതമായി വളഞ്ഞ കയറുന്ന ഒരു ഷോട്ടിലൂടെ ഗോൾ നേടുമ്പോൾ ഗോളിയും മറ്റു കളിക്കാരും നിസ്സഹായരായി നിന്ന് പോയി.
കാണികൾ തമ്മിലുള്ള അടിയായിരുന്നു രണ്ടാമത്തെ കാര്യം. ആരുടെ ഗോളിന് ശേഷവും ലഹള ഉണ്ടാകാൻ സാധ്യതയുള്ള ഒരു അന്തരീക്ഷമായിരുന്നു നിലനിന്നിരുന്നത്.
ശക്തമായ ജർമൻ പോലീസ് എത്തുന്നതുവരെ കലാപം തുടർന്നു.തുർക്കിക്കായി 25 മിനിറ്റിൽ മെർട്ട് മുൽദൂർ ഗോൾ നേടിയതിനു ശേഷം ഇരമ്പി കളിച്ച ജോർജിയ ഗോളിന് അടുത്ത് എത്തിയെങ്കിലും ഗോൾ പിറന്നില്ല. ജോർജിയൻ ഡിഫൻഡർ മാർ ക്ലിയർ ചെയ്ത പന്തിൽ മിന്നൽ വേഗത്തിൽ ചാടി വീണ് ഒരു വോളിയിലൂടെ റൈറ്റ് ബാക്ക് മുൽടൂർ ഗോൾ നേടുകയായിരുന്നു.
ഉടൻതന്നെ രണ്ടാമത്തെ ഗോളും തുർക്കി നേടിയെങ്കിലും അത് ഓഫ് സൈഡ് ആയി വിധിക്കപ്പെട്ടു.32ആം മിനിറ്റിൽ ജോർജസ് മിക്കാഡ് സൺ ജോർജിയക്കു വേണ്ടി ഗോൾ നേടി.
സമനില നേടാനായി ഗോളി ഉൾപ്പെടെ എല്ലാവരും എതിർമുഖത്തേക്ക് കുതിച്ചെത്തിയപ്പോൾ ഒഴിഞ്ഞുകിടന്ന ജോർജയുടെ പോസ്റ്റിലേക്ക് തുർക്കിയുടെ മുഹമ്മദ് കരീം മൂന്നാമത്തെ ഗോൾ നേടി വിജയം ഉറപ്പിച്ചു. യൂറോ കപ്പിൽ ജോർജിയുടെ ആദ്യ മത്സരം ആയിരുന്നു കഴിഞ്ഞത്.