ജർമ്മനിയുടെ ആദ്യരണ്ട ശ്രമങ്ങളും ഹംഗറിയുടെ ഗോൾമുഖത്ത് അവസാനിക്കുകയായിരുന്നു. ആറാം മിനിറ്റിൽ ഹംഗറിയുടെ ബൊളയ്ക്ക് കിട്ടിയ ബോൾ മുഖം ഹംഗറിയുടെ ജർമ്മൻ ഗോൾ മുഖത്തേക്ക് കുതിച്ചു.
ഷോട്ട് ഗോളി തട്ടിത്തെറിപ്പിക്കുകയും തുടർന്ന് കിട്ടിയ കോർണർ പാഴായി പോവുകയും ചെയ്തു. പതിനഞ്ചാം മിനിറ്റിലും ഹംഗറിയുടെ ബൊള്ള ഡിഫൻഡർമാരെ മറികടന്ന് സാലിക്കു കൊടുത്ത പാസ്സ് പിന്നോട്ട് ഇറങ്ങിയ ജർമൻ ഡിഫൻസ്ലൈൻ ക്ലിയർ ചെയ്തില്ലായിരുന്നുവെങ്കിൽ ഹംഗറി ഗോള്‍ നേടുമായിരുന്നു. ജർമൻ നിരയിൽ ഏറ്റവും തിളങ്ങിയത് മൂസിയാള എന്ന അവരുടെ കളിക്കാരനാണ്.
അവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഏതൊരു കളിക്കാരുടെ വിടവിലൂടെ പാസ് എത്തിക്കുന്നതിലും അപാരഭിൽ ആയിരുന്നു. 23 മിനിറ്റിൽ ജർമനിയുടെ ഗുണ്ടോ ഗൺ നൽകിയ ബാക്ക് പാസ് സ്വീകരിച്ച മുസ്സിയോള സ്ഥാനം തെറ്റിനിന്ന ഗോളിയെ കബളിപ്പിച്ച് ഒന്നാന്തരം ഗോൾ നേടി.
ഹംഗറി തിരിച്ചും ആക്രമിച്ചു കളിച്ചെങ്കിലും പ്രസിദ്ധമായ ജർമൻ ഡിഫൻസ് ലൈൻ പാറ പോലെ ഉറച്ചുനിന്നു. കളിയിൽ 65 ശതമാനം സമയവും ബോൾ കൈവശം വച്ചത് ജർമ്മനി ആയിരുന്നു എന്നത് ജർമൻ പടയുടെ സമഗ്രമായ ആധിപത്യത്തിന്റെ സൂചനയായിരുന്നുഅതിനിടെ 44 മിനിറ്റിൽ കിട്ടിയ അവസരം ഇഞ്ചു കളുടെ വ്യത്യാസത്തിൽ പുറത്തു പോകുന്നത് കണ്ടു. ഒന്നാം പകുതിയിലെ ലീഡുമായി ഇറങ്ങിയ ജർമൻ നിരക്ക് 67 മിനിറ്റിൽ അടുത്ത അവസരം ലഭിച്ചു.
ഹംഗേറിയൻ ഗോൾമുഖത്ത് മുസിയോള സ്വീകരിച്ച പന്ത് സഹ കളിക്കാരനായ മിറ്റൽ സ്റ്റാർഡിന് പാസ് ചെയ്തു. അവിടെ നിന്ന് കിട്ടിയ ഒരു കട്ടിംഗ് പാസ് വളരെ വേഗം ഗോളിലേക്ക് തട്ടിയിട്ട് ഗുണ്ടോഗൻ ജർമനിയുടെ ലീഡ് ഉയർത്തി. പിന്നീട് നടന്ന ഹങ്കേറിയൻ ശ്രമങ്ങൾ എല്ലാം പാഴായി പോവുകയായിരുന്നു. ഈ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന ജർമ്മനി