24x7news

കൊച്ചി കേസുകളുടെ നടത്തിപ്പിൽ സംസ്ഥാന സർക്കാർ ഉദാസീനത കാണിക്കുന്നതായി ഹൈക്കോടതിയുടെ രൂക്ഷവിമർശനം.

സംസ്ഥാനത്തെ പരമോന്നത കോടതിയോട് സർക്കാർ അനാദരവ് കാണിക്കുന്നുവെന്നും കേസുകൾ നീട്ടിവെക്കാൻ തുടർച്ചയായി സർക്കാർ അഭിഭാഷകർ ആവശ്യപ്പെടുന്നത് മൂലം കേസുകളുടെ എണ്ണം കുമിഞ്ഞു കൂടുന്നുവെന്നും ഹൈക്കോടതി വിമർശിച്ചു.

എറണാകുളം–മൂവാറ്റുപുഴ പാതയുടെ ദേശസാൽക്കരണവുമായി ബന്ധപ്പെട്ട കേസിലാണ് ജസ്റ്റിസ് ദിനേശ് കുമാർ സിങ്ങിന്റെ വിമർശനം.2018 മുതൽ പരിഗണനയുള്ള കേസിൽ എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സംസ്ഥാന സർക്കാരിന് നിർദേശം നൽകിയിരുന്നു.

എന്നാൽ ഇതുവരെ സമർപ്പിച്ചിട്ടില്ല. ജൂൺ 11ന് കേസ് പരിഗണിക്കുമ്പോൾ ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഹാജരായി നടപടികൾ വിശദീകരിക്കണമെന്നും നിർദ്ദേശം ഉണ്ടായിരുന്നു.

എന്നാൽ ഇന്നലെ വിഷയം പരിഗണിച്ചപ്പോൾ ഹാജരാകാനുള്ള ബുദ്ധിമുട്ട് കാണിച്ച് കെ.വാസുകി ഐഎഎസ് അപേക്ഷ നൽകി.

Leave a Reply

Your email address will not be published. Required fields are marked *