എന്തുകൊണ്ടും മികച്ച ഇംഗ്ലീഷ് ടീമിനെ ഡെന്മാർക്ക് സമനിലയിൽ പിടിച്ചതാണ് ഈ മത്സരത്തിന്റെ പ്രത്യേകത. ഒരു ജയവും ഒരു സമനിലയുമായി എത്തിയ ഇംഗ്ലണ്ടിനെ 34ആം മിനിറ്റിൽ യുലെമണ്ടിന്റെ ഗോളിലൂടെ ഒപ്പം എത്തുകയായിരുന്നു. പതിനെട്ടാം മിനിറ്റിൽ ക്യാപ്റ്റൻ ഹാരികെയ്ണിന്റെ ഗോൾ വന്നത് ഡെന്മാർക്കിന്റെ പ്രതിരോധ പിഴവിൽ നിന്നാണ്. ഡാനിഷ് ഡിഫൻഡർ ആയ ജോയാക്കിയും ആന്റഷന്റെ പിഴവിൽ നിന്ന് ഇംഗ്ലീഷ് ഡിഫൻഡർ കെൽവക്കർ ബോൾ ഡെന്മാർക്ക് ഗോൾമുഖത്തേക്ക് നൽകി. ഗോൾമുഖത്ത് ഉണ്ടായിരുന്ന ഹാരികെയ്ൻ ക്ലോസ് റേഞ്ച് ഷോട്ടിലൂടെ ഗോൾ വില കുലുക്കി. ഗോൾ വീണെങ്കിലും പതറാതെ കളിച്ച ഡെന്മാർക്ക് മിഡ്ഫീൽഡർ മോർട്ടൻ യുലേമണ്ടിലൂടെ ഗോൾ നേടി. 30 വാര അകലെടുത്ത ഷോട്ട് ഗോൾപോസ്റ്റിൽ ഉരഞ്ഞ് ഗോൾവലയിലേക്ക് കടക്കുകയായിരുന്നു. ഫലം ഡെന്മാർക്കിന് അഭിമാനിക്കാവുന്ന ഒരു സമനില.