വയനാട് കൽപ്പറ്റയിൽ ഭക്ഷ്യ വിഷബാധയേറ്റ് നിരവധി പേർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. ഒരു ബേക്കറിയിൽ നിന്ന് ജ്യൂസ് കഴിച്ചവർക്കാണ് അസുഖം ബാധിച്ചത്. അവശതയും അസ്വസ്ഥതയും അനുഭവപ്പെട്ട ഇവർക്ക് പിന്നീട് മഞ്ഞപിത്തം സ്ഥിരീകരിച്ചു. ഇതിൽ അഞ്ചുപേരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സാഹചര്യത്തിൽ, മഞ്ഞപിത്തം കരളിനെ ബാധിച്ച് ഗുരുതരാവസ്ഥയിലായ ഒരാളെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. നഗരസഭാ ആരോഗ്യ വിഭാഗം ബേക്കറി ഷോപ്പിൽ പരിശോധന നടത്തി.

Leave a Reply

Your email address will not be published. Required fields are marked *