ലൊസാഞ്ചലസ് ∙ ഹവായിയിൽ ഓഹു ദ്വീപിലെ മാലെകഹാന ബീച്ചിൽ സർഫിങ്ങിനിടെ ‘പൈറേറ്റ്സ് ഓഫ് ദ് കരീബിയൻ’ നടൻ തമയോ പെറി (49) സ്രാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. കടൽ സുരക്ഷാ ലൈഫ് ഗാർഡായും സർഫിങ് പരിശീലകനായും ജോലിയെടുത്തിരുന്ന തമയോയെ, സ്രാവ് ആക്രമിക്കുന്നതുകണ്ട് അടിയന്തര രക്ഷാസംഘമെത്തി കരയ്ക്കെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൈറേറ്റ്സ് ഓഫ് ദ് കരീബിയൻ പരമ്പരയിലെ നാലാം സിനിമയിലാണു വേഷമിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *