പാലക്കാട്: പാലക്കാട് മെഡിക്കൽ കോളേജിലെ രണ്ടാം വർഷ വിദ്യാർഥി വിഷ്ണുവിനെ (22) മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ രാത്രി സഹപാഠികളോടൊപ്പം ഭക്ഷണം കഴിച്ച് തിരിച്ചെത്തിയ ശേഷമാണ് വിഷ്ണുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിദ്യാർഥികൾ ഉടൻ തന്നെ വിഷ്ണുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.