സര്‍ക്കാരും മന്ത്രിമാരും വീണ്ടും തനിനിറം കാട്ടി; കണ്ണീര്‍ക്കടലായി കൊച്ചി കണ്ണമാലി തീരം.ദുരിതമൊഴിയാതെ കണ്ണീര്‍ക്കടലായി കൊച്ചി കണ്ണമാലി തീരം. ജനപ്രതിനിധകളും ജില്ലാ ഭരണകൂടവും കയ്യൊഴിഞ്ഞതോടെ നിസഹായരായ തീരവാസികള്‍ ജീവിതം തന്നെ കൈവിട്ട അവസ്ഥയിലാണ്.22 വര്‍ഷം മത്സ്യബന്ധന ബോട്ടിലെ സ്രാങ്കായിരുന്നു മരോട്ടിപ്പറമ്പില്‍ തോമസ്. കൈവിരലൊന്ന് നഷ്ടപ്പെട്ടതോടെ ജോലി അവസാനിപ്പിച്ചു. ജീവിതസമ്പാദ്യങ്ങളുടെ വലിയ പങ്ക് ആറ് വര്‍ഷം മുന്‍പ് കാന്‍സറിന്‍റെ രൂപത്തില്‍ കൊണ്ടുപോയി മിച്ചമുള്ളവയും കൊണ്ടുപോകാന്‍ കടലങ്ങനെ വീട്ടുമുറ്റത്ത് വട്ടമിട്ട് നില്‍ക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *