ദുബായ് ഡ്യൂട്ടി ഫ്രീ ഭാഗ്യം വീണ്ടും ഇന്ത്യക്കാരനൊപ്പം.;
അബുദാബി:’ഇത് ശരിക്കും ഞെട്ടിച്ചു. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിന് നന്ദി. നിങ്ങൾ നിരവധി ആളുകളുടെ ജീവിതമാണ് മാറ്റിമറിച്ചത്. അവരിൽ ഒരാളാകാൻ സാധിച്ചതിൽ നന്ദി. ലഭിച്ച തുകയിൽ ഭൂരിഭാഗവും മക്കളുടെ വിദ്യാഭ്യാസത്തിനായും ഞങ്ങളുടെ കുടുംബത്തിന്റെ ഭാവി ചെലവുകൾക്കും വേണ്ടി ഉപയോഗിക്കും. മാത്രമല്ല, കുറച്ച് ജീവകാരുണ്യ പ്രവർത്തനങ്ങളും ചെയ്യും’, ഖാലിഖ് നായിക് മുഹമ്മദ് പറഞ്ഞു.
ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഒരു മില്യൺ ഡോളർ സമ്മാനം നേടി ഇന്ത്യക്കാരൻ. അബുദാബിയിൽ താമസിക്കുന്ന എഞ്ചിനീയറും ഇൻസ്‌ട്രക്‌ടറുമായ ഖാലിഖ് നായിക് മുഹമ്മദാണ് ഒറ്റ ദിവസം കൊണ്ട് കോടീശ്വരനായി മാറിയത്. ഈ മാസം 13ന് ഓൺലൈനായാണ് അദ്ദേഹം ടിക്കറ്റ് എടുത്തത്. 3813 എന്ന നമ്പറായിരുന്നു അദ്ദേഹത്തിന്റെ ടിക്കറ്റിന്. 8,34,43,000രൂപയാണ് ഖാലിദിന് സമ്മാനമായി ലഭിക്കുക.
2012 മുതൽ ഖാലിഖ് അബുദാബിയിലാണ് താമസിക്കുന്നത്. കഴിഞ്ഞ നാല് വർഷമായി അദ്ദേഹം ദുബായ് ഡ്യൂട്ടി ഫ്രീയുടെ നറുക്കെടുപ്പിൽ പങ്കെടുക്കുന്നുണ്ട്. മൂന്ന് കുട്ടികളുടെ പിതാവ് കൂടിയായ അദ്ദേഹം ഖലീഫ സർവകലാശാലയിലാണ് ജോലി ചെയ്യുന്നത്. ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ടെർമിനൽ -2ൽ വച്ച് ബുധനാഴ്‌ചയാണ് നറുക്കെടുപ്പ് നടന്നത്.