കുട്ടിയുടെ ദേഹത്ത് ചായ ഒഴിച്ചാണ് അമ്മയുടെ രണ്ടാനച്ഛൻ പൊളളലേൽപ്പിച്ചത്.
തിരുവനനത്തപുരം: മൂന്ന് വയസുകാരനോട് അമ്മയുടെ രണ്ടാനച്ഛൻ്റെ ക്രൂരതകുട്ടിയെ മുത്തച്ഛന്‍ പൊള്ളലേൽപ്പിച്ചു. വട്ടിയൂർക്കാവ് സ്വദേശികളായ ദമ്പതികളുടെ മകനാണ് പൊളളലേറ്റത്. ഗുരുതരമായി പരിക്കേറ്റ കുട്ടി എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ ദേഹത്ത് ചായ ഒഴിച്ചാണ് അമ്മയുടെ രണ്ടാനച്ഛൻ പൊളളലേൽപ്പിച്ചത്. ഈ മാസം 24നായിരുന്നു കുട്ടിയെ അക്രമിച്ചത്. ജോലിക്ക് പോകേണ്ടതിനാല്‍ അമ്മ കുട്ടിയെ അമ്മൂമ്മയെ ഏൽപ്പിക്കുകയായിരുന്നു. മുത്തച്ഛൻ കുട്ടിയെ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്ന് അച്ഛൻ അഭിജിത്ത് പറഞ്ഞു.
ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരത്തോടെ വീട്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ ദേഹത്തേക്ക് അമ്മയുടെ രണ്ടാനച്ഛൻ ചൂട് ചായ ഒഴിക്കുകയായിരുന്നു. പൊളളലേറ്റ് പിടഞ്ഞ കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ പോലും തയ്യാറായില്ല. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ജോലിക്കു പോയിരുന്ന അമ്മ എത്തിയാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടി ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്.