24x7news

അമർനാഥ് ക്ഷേത്രത്തിലോക്ക് തുടക്കം കുറിച്ചു തീർത്ഥാടകർ

കശ്മീർ: കനത്ത സുരക്ഷ ഒരുക്കി കൊണ്ട്52 ദിവസം നീണ്ടുനില്‍ക്കുന്ന കശ്മീരിലെ അമര്‍നാഥ് തീര്‍ഥയാത്രയ്ക്ക് നാളെ തുടക്കം.3,880 മീറ്റര്‍ ഉയരത്തിലുള്ള, മഞ്ഞില്‍ സ്വയം രൂപപ്പെട്ട ശിവലിംഗം ദര്‍ശിക്കാന്‍ പതിനായിരക്കണക്കിന് തീര്‍ഥാടകരാണ് ഇത്തവണയും എത്തുക.

സമീപകാലത്തെ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ത്രിതല സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ഹൈവേയിലുംഉള്‍പ്രദേശങ്ങളിലും പൊലീസിനെയും സൈന്യത്തെയും വിന്യസിച്ചിട്ടുണ്ട്.

പാതയിലുടനീളം 360 ഡിഗ്രി ക്യാമറകളും സജ്ജമാക്കി.ലഫ്റ്റനന്‍റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ ബേസ് ക്യാംപില്‍ നേരിട്ടെത്തി ഒരുക്കങ്ങള്‍ വിലയിരുത്തി

Leave a Reply

Your email address will not be published. Required fields are marked *