ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം. ഝാർഖണ്ഡ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.ഭൂമി തട്ടിപ്പ് കേസില്‍ മാസങ്ങളായി ജയിലിലായിരുന്നു ഹേമന്ത് സോറന്‍.
സാങ്കല്‍പ്പിക ഇടപാടുകളിലൂടെയും വ്യാജ രേഖകളിലൂടെയും നിരവധി കോടി രൂപ വിലമതിക്കുന്ന വന്‍തോതില്‍ ഭൂമി കൈക്കലാക്കുന്നതിന് രേഖകളില്‍ കൃത്രിമം കാണിച്ചു എന്ന് ആരാപിച്ചാണ് ഹേമന്ത് സോറനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.
ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ് ഹേമന്ത് സോറന് ജാമ്യം അനുവദിച്ചിരിക്കുന്നത്.വ്യാജരേഖ ചമച്ച് ആദിവാസിഭൂമി തട്ടിയെടുത്തു, ഖനനവകുപ്പിന്റെ ചുമതല ദുരുപയോഗംചെയ്ത് റാഞ്ചിയിൽ 0.88 ഏക്കർ ഖനിയുടെ പാട്ടക്കരാർ നേടി എന്നിവയടക്കം മൂന്നുകേസുകളാണ് ഇഡി രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ജനുവരി 31നാണ് ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തത്.