ചെമ്പഴന്തി സഹകരണ ബാങ്കിന് മുന്നിൽ മൃതദേഹവുമായി ഉപരോധം. ശനിയാഴ്ച രാവിലെ വീട്ടിൽ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ ബിജുകുമാറിന്റെ മൃതദേഹവുമായാണു ബന്ധുക്കള്‍ പ്രതിഷേധിച്ചത്. ബാങ്ക് പ്രസിഡന്റ് ജയകുമാറും മരിച്ച ബിജുകുമാറും തമ്മിൽ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. കടം നൽകിയ തുക 6 മാസമായി തിരിച്ചു തിരിച്ചു നൽകാതിരുന്നതാണ് ആത്മഹത്യക്കു കാരണമെന്നും ബന്ധുക്കൾ ആരോപിച്ചു. #MalayalamNews

Leave a Reply

Your email address will not be published. Required fields are marked *