വിദ്യാര്‍ഥികളേക്കാള്‍ മിടുമിടുക്കരായി പരീക്ഷ എഴുതി ചാറ്റ്ബോട്ടുകള്‍; ഉത്തരക്കടലാസില്‍ വ്യത്യാസം തിരിച്ചറിയാനാവാതെ മൂല്യ നിര്‍ണയ സംവിധാനം ബ്രിട്ടനിലെ റീഡിംഗ് യൂണിവേഴ്‌സിറ്റിയിലെ ചില ഗവേഷകരാണ് ഇത്തരത്തിലൊരു പരീക്ഷണം നടത്തിയത്. 33 സാങ്കൽപ്പിക വിദ്യാർഥികൾക്ക് വേണ്ടി ചാറ്റ് ജിപിടി വഴി അവര്‍ ഉത്തരങ്ങൾ തയ്യാറാക്കി. അതേ സർവകലാശാലയിലെ ‘സ്‌കൂൾ ഓഫ് സൈക്കോളജി ആൻഡ് ക്ലിനിക്കൽ ലാംഗ്വേജ് സയൻസസ്’ വിഭാഗത്തിൻ്റെ പരീക്ഷ മാനേജ്‌മെൻ്റ് സിസ്റ്റത്തിലേക്കാണ് ഈ ഉത്തരങ്ങള്‍ മൂല്യനിര്‍ണയത്തിനായി അയച്ചത്.

പരീക്ഷയില്‍ യഥാർഥ വിദ്യാർഥികളേക്കാൾ കൂടുതൽ മാർക്ക് ലഭിച്ചത് ചാറ്റ് ബോട്ടുകള്‍ക്കാണ് എന്നത് ശ്രദ്ധേയമാണ്. മാത്രമല്ല, 94 ശതമാനം ഉത്തരങ്ങളും, ആരാണ് എഴുതിയതെന്ന് സിസ്‌റ്റത്തിന് വേർതിരിച്ചറിയാനും കഴിഞ്ഞില്ല. #ai#malayalamnews

See Translation

No photo description available.

Leave a Reply

Your email address will not be published. Required fields are marked *