ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കനത്തമഴ. ഹരിദ്വാറില്‍ മിന്നല്‍പ്രളയത്തില്‍ രൂക്ഷമായ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. താഴ്ന്ന പ്രദേശങ്ങള്‍ പൂര്‍ണമായും വെള്ളത്തിലായി. ഗംഗാനദിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. നദിയുടെ കരകളില്‍ നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങള്‍ ഒഴുകിപ്പോയി.

വാഹനങ്ങള്‍ ഒഴുകിപ്പോകുന്നതിന്റെ ചിത്രങ്ങളും വീഡിയോയും പുറത്തുവന്നിട്ടുണ്ട്. പ്രദേശവാസികളും തീര്‍ത്ഥാടകരും നദിയിലിറങ്ങരുതെന്നും പ്രദേശത്ത് നിന്ന് അകലം പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഴ പെയ്തതിന് പിന്നാലെ നദിയിലെ ജലനിരപ്പ് ക്രമാതീതമായി വര്‍ധിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *