പാലക്കാട് കാർഷികവായ്പകൾ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നിർത്തിവെച്ചത് ഒന്നാംവിള നെൽക്കൃഷിക്കൊരുങ്ങുന്ന കർഷകർക്ക് തിരിച്ചടിയാകുന്നു.
സഹകരണ ബാങ്കുകൾ കർഷകർക്ക് നൽകിവന്നിരുന്ന പലിശരഹിത വായ്പയും ദേശസാത്കൃത ബാങ്കുകൾ സ്വർണപ്പണയത്തിന്മേൽ നാലുശതമാനം പലിശയ്ക്ക് നൽകിയിരുന്ന വായ്പയുമാണ് ഈ വിളക്കാലംമുതൽ കർഷകർക്ക് ലഭിക്കാതായത്.
കൃഷിച്ചെലവിനായി വായ്പ അന്വേഷിച്ചെത്തുന്ന കർഷകർക്ക് നിലവിൽ ഇത്തരം വായ്പകൾ ലഭ്യമല്ലെന്ന മറുപടിയാണ് ബാങ്കധികൃതർ നൽകുന്നത്.കഴിഞ്ഞ ഒന്നാംവിളയുടെയും രണ്ടാംവിളയുടെയും നെല്ലുവില ലഭിക്കാതെ നട്ടംതിരിയുന്ന കർഷകരാണ് കൃഷിയാവശ്യത്തിനുള്ള വായ്പതേടി ബാങ്കുകളെ സമീപിക്കുന്നത്.
നെല്ലുവിലഎന്നുനൽകുമെന്ന് സപ്ലൈകോയുടെ ഭാഗത്തുനിന്നു കൃത്യമായ മറുപടിയില്ലാത്തതിനാൽ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെയും ആശ്രയിക്കാനാകാത്ത സ്ഥിതിയാണെന്ന് കർഷകർ പറയുന്നു.