കാസർകോട് ∙  തലയ്ക്കു മുകളിൽ വെള്ളം വന്നാൽ അതുക്കു മേലെ വളളം ഇറക്കാമെന്നാണ് പഴമൊഴി. എന്നാൽ മലയ്ക്കു മുകളിൽ വെള്ളം വന്നാൽ എന്തു ചെയ്യുണം? ഈ ചോദ്യം ഉയർന്നത് കഴിഞ്ഞ ദിവസമാണ്. ദേശീയ പാതയിൽ കാസർകോട് ജില്ലയിൽ ചെർക്കള–ചട്ടഞ്ചാൽ റൂട്ടിലെ സംരക്ഷണ ഭിത്തി തകർത്ത് വെള്ളം കുത്തിയൊഴുകുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ. മഴ ശക്തമായതോടെ നീരൊഴുക്കു തടഞ്ഞ് മതിൽ കെട്ടിയ ഭാഗത്തു കഴിഞ്ഞ ദിവസം കുന്നിടിഞ്ഞു.

കുന്നിനു മുകളിൽനിന്ന് അതിശക്തമായി വെളളം ഒഴുകിയെത്തിയപ്പോൾ മണ്ണിടിഞ്ഞു താഴേക്കു വീഴുകയായിരുന്നു.അതേസമയം, ശക്തമായി പെയ്യുന്ന മഴവെള്ളം തടസ്സമില്ലാതെ ഒഴുകിപ്പോകാൻ കഴിയാത്ത വിധം മണ്ണിൽ അടങ്ങിയ കളിമണ്ണിൽ നിറഞ്ഞു നി‍ൽക്കുകയും അതിനു ഭാരം കൂടുകയും മർദം പുറത്തേക്ക് പതിക്കുകയും ചെയ്തതാണ് ഇങ്ങനെ സംഭവിക്കാൻ കാരണമെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *