Month: June 2024

ഭരണതുടർച്ചയുടെ എക്‌സിറ്റ്‌ പോള്‍: സെന്‍സെക്‌സില്‍ 2600 പോയിന്റ് കുതിപ്പ്, നിഫ്റ്റി 23,300ന് മുകളിൽ

മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തുമെന്ന് എക്‌സിറ്റ്‌പോള്‍ ഫലം പുറത്തു വന്നതോടെ ഓഹരി വിപണികളിൽ തിങ്കളാഴ്ച വന്‍ കുതിച്ചു ചാട്ടം. സെന്‍സെക്‌സ് 2622 പോയിന്റ് ഉയര്‍ന്ന് 76,583ല്‍ എത്തി. അതേസമയം, നിഫ്റ്റി 807 പോയിന്റുകള്‍ ഉയര്‍ന്ന് 23,337-ല്‍ എത്തി. സെന്‍സെക്‌സില്‍ പവര്‍…

എക്സ്പ്രസ്സ്‌വേകളിലെ ടോൾ വർധന ഇന്ന് മുതൽ ബാധകം

രാജ്യത്തെ എക്സ്പ്രസ്സ്‌ ഹൈവേകളിലെ ടോൾ നിരക്ക് അഞ്ച് ശതമാനം വർധിപ്പിച്ച് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ. ഏപ്രിൽ ഒന്ന് മുതൽ നടപ്പാക്കാൻ നിശ്ചയിച്ചിരുന്ന പുതിയ ടോൾ നിരക്ക് ലോക്സഭാ തിരഞ്ഞെടുപ്പിനെത്തുടർന്ന് നീട്ടി വയ്ക്കുകയായിരുന്നു. പുതുക്കിയ നിരക്കുകൾ ഇന്ന് (ജൂൺ 3)…

ഏറ്റുമാനൂരപ്പനെ തൊഴുതും വഴിപാടുകള്‍ അര്‍പ്പിച്ചും സുരേഷ് ഗോപി

തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനു തലേന്ന് ഏറ്റുമാനൂർ ക്ഷേത്രത്തിലെത്തി ഏറ്റുമാനൂരപ്പനെ തൊഴുതും വഴിപാടുകള്‍ അർപ്പിച്ചും നടനും തൃശൂരിലെ എൻഡിഎ സ്ഥാനാർഥിയുമായ സുരേഷ് ഗോപി. രാവിലെ ആറ് മണിയോടെ കുടുംബത്തോടൊപ്പം ക്ഷേത്രത്തിലെത്തിയ സുരേഷ് ഗോപി തുലാഭാരവും അപൂർവ വഴിപാടായ അഞ്ചു പറയും ഭഗവാനു സമർപ്പിച്ചു. ഭാര്യ…

ഇന്നും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത; കണ്ണൂരില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത. ഒരു ജില്ലയില്‍ ശക്തമായ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലാണ് യെല്ലോ അലര്‍ട്ട്. മലയോര മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം,…

പുല്‍വാമയിലെ നിഹാമയില്‍ ഭീകരര്‍; ഏറ്റുമുട്ടല്‍ തുടരുന്നു

ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാസേനയും ഭീകരരുമായി ഏറ്റുമുട്ടല്‍. നിഹാമ മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് തിരച്ചിലിനെത്തിയതായിരുന്നു സുരക്ഷ ഉദ്യോഗസ്ഥര്‍. പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും ഭീകരരുമായി ഏറ്റുമുട്ടുകയാണെന്ന് പ്രദേശത്ത് കനത്ത വെടിവയ്പ്പ് ഉണ്ടെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞമാസംപുല്‍വാമയിലുണ്ടായ…

യുഡിഎഫിനു 16 മുതല്‍ 18 സീറ്റു വരെ; എല്‍ഡിഎഫിനു 2 –4; താമര വിരിയില്ല

ലോക്സഭാ തിരഞ്ഞെടുപ്പില്‍യു.ഡി.എഫ് 16 മുതല്‍18 സീറ്റുവരെ നേടാമെന്ന്എക്സിറ്റ് പോള്‍. എല്‍.ഡി.എഫിന് രണ്ടുമുതല്‍ നാലുവരെ സീറ്റുകള്‍ക്കാണ് സാധ്യത. നേരിയ ഭൂരിപക്ഷത്തിലെങ്കിലും എല്‍.ഡി.എഫിന് കൂടുതല്‍ വിജയസാധ്യത വടകര, പാലക്കാട് മണ്ഡലങ്ങളിലാണ്. കാസര്‍കോട്, വയനാട്, കോഴിക്കോട്, മലപ്പുറം, പൊന്നാനി, തൃശൂര്‍, ചാലക്കുടി, എറണാകുളം, ഇടുക്കി, കോട്ടയം,…

കോഹ്‌ലിക്ക് പകരം സഞ്ജു?; ബംഗ്ലാദേശിനെതിരെ ഇന്ത്യയുടെ സന്നാഹ മത്സരം ഇന്ന്

ന്യൂയോര്‍ക്കിലെ നസ്സാവു കൗണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്കാണ് മത്സരം ന്യൂയോര്‍ക്ക്: ട്വന്റി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. ലോകകപ്പിന് മുന്നെയുള്ള ഇന്ത്യയുടെ ഏക സന്നാഹ മത്സരമാണിത്. ന്യൂയോര്‍ക്കിലെ നസ്സാവു…

തമിഴ് നാട് മാതൃകയില്‍ ആദരവ്, സംസ്കാരം ബഹുമതികളോടെ: മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കാൻ സർക്കാർ.തമിഴ് നാട്

തിരുവനന്തപുരം∙ മരണാനന്തര അവയവദാനം നടത്തുന്നവർക്കും കുടുംബങ്ങൾക്കും തമിഴ്നാട് മാതൃകയിൽ ആദരവ് നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ. മരണാനന്തര അവയവദാനം നടത്തുന്നവരുടെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടത്താനാണ് ആലോചന. കലക്ടറോ മറ്റ് ഉന്നത ഉദ്യോഗസ്ഥരോ സംസ്കാര ചടങ്ങിൽ പങ്കെടുക്കും. സർക്കാരിന്റെ പ്രശംസാപത്രം കുടുംബത്തിന് കൈമാറും.…

ജൂൺ 4ന് പുതിയ ഉദയമെന്ന് രാഹുൽ; ജനാധിപത്യം വിജയിക്കുമെന്ന് കെജ്‍രിവാൾ; വിജയമുറപ്പിച്ച് ഇൻഡ്യ നേതാക്കൾ

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിലെ അവസാനഘട്ട പോളിങ്ങിൽ എല്ലാവരോടും വോട്ട് ചെയ്യാൻ അഭ്യർത്ഥിച്ച് ഇൻഡ്യ മുന്നണി നേതാക്കൾ. അഹങ്കാരത്തിൻ്റെയും സ്വേച്ഛാധിപത്യത്തിൻ്റെയും പ്രതീകമായ മോദി സർക്കാരിന് വോട്ടുകൊണ്ട് മറുപടി നൽകണമെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു. ജനാധിപത്യ- ഭരണഘടന സംരക്ഷണത്തിനായി കടുത്ത ചൂടിലും എല്ലാവരും വോട്ട്…