കാൻബെറ: അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ വിസ ഫീസ് ഇരട്ടിയാക്കി ഓസ്ട്രേലിയൻ സർക്കാർ.

ഓസ്ട്രേലിയയിൽ പഠിക്കാൻ അപേക്ഷിക്കുന്ന വിദേശ വിദ്യാർത്ഥികൾക്കുള്ള ഫീസ് 710 ഓസ്ട്രേലിയൻ ഡോളറിൽ നിന്ന് 1,600 ഓസ്ട്രേലിയൻ ഡോളറായി ഉയർത്തിയതായി സർക്കാർ തിങ്കളാഴ്ച പ്രഖ്യാപിച്ചു.

ഓസ്ട്രേലിയയിലേക്കുള്ള റെക്കോർഡ് കുടിയേറ്റം നിയന്ത്രിക്കാനുള്ള സർക്കാരിന്റെ പദ്ധതിയുടെ ഭാഗമാണ് ഈ വർദ്ധനവെന്ന് വിദ്യാഭ്യാസ മന്ത്രി ജേസൺ ക്ലെയർ, നൈപുണ്യ പരിശീലന മന്ത്രി ബ്രണ്ടൻ ഓ കോണർ, ഇമിഗ്രേഷൻ മന്ത്രി ആൻഡ്രൂ ഗൈൽസ് എന്നിവരുമായി നടത്തിയ സംയുക്ത പ്രസ്താവനയിൽ ആഭ്യന്തര മന്ത്രി ക്ലെയർ ഒ’നീൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *