24x7news

ന്യൂയോര്‍ക്ക് വികസ്വരരാജ്യങ്ങള്‍ക്കും നിര്‍മിതബുദ്ധിയുടെ (എ.ഐ.) പ്രയോജനം ലഭ്യമാക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം ഐക്യരാഷ്ട്ര പൊതുസഭ അംഗീകരിച്ചു.

സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന രാജ്യങ്ങളും വികസിതരാജ്യങ്ങളും തമ്മിലുള്ള അന്തരം പരിഹരിക്കപ്പെടണമെന്നും അതിനായി വികസിതരാജ്യങ്ങള്‍ ശ്രമിക്കണമെന്നു..ആവശ്യപ്പടുന്നതാണ് പ്രമേയം.
123 രാജ്യങ്ങളുടെ പിന്തുണയോടെ ചൈന അവതരിപ്പിച്ച പ്രമേയത്തെ യു.എസും പിന്തുണച്ചു.

എ.ഐ.യുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ യു.എസുമായി സഹകരിച്ചുപോകാനാണ് ചൈന ആഗ്രഹിക്കുന്നതെന്ന് യു.എന്നിലെ ചൈനീസ്..സ്ഥാനപതി ഫു കോങ് പറഞ്ഞു. മാര്‍ച്ച് 21-ന് എ.ഐ.യുടെ സുരക്ഷിതത്വവും വിശ്വാസ്യതയും ഉറപ്പാക്കാനുള്ള ലോകരാജ്യങ്ങളുടെ ശ്രമങ്ങളെ പിന്തുണയ്ക്കുന്ന യു.എസ്. പ്രമേയം യു.എന്‍. പാസാക്കിയിരു.ക്കിയിരുന്നു.

ഇതാണ് എ.ഐ.യുമായി ബന്ധപ്പെട്ട് യു.എന്‍. പാസാക്കിയ ആദ്യപ്രമേയം. രണ്ടുപ്രമേയങ്ങളെയും പൊതുസഭയിലെ 193 അംഗരാജ്യങ്ങളും പിന്തുണച്ചു..

Leave a Reply

Your email address will not be published. Required fields are marked *