വാഷിംഗ്ടണ്‍ ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധത്തിലൂടെ യുക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ പ്രേരിപ്പിക്കാൻ കഴിയുമെന്ന് വൈറ്റ് ഹൗസ് വക്താവ് കരീൻ ജീൻ പിയറി.
യുക്രെയ്ൻ തലസ്ഥാനമായ കീവില്‍ കുട്ടികളുടെ ആശുപത്രിയില്‍ ആക്രമണം നടന്ന് ഒരു ദിവസത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി വിഷയത്തിലുള്ള ആശങ്ക പുടിനുമായി പങ്കുവച്ചിരുന്നു. നിരപരാധികളായ കുട്ടികളുടെ മരണം വേദനാജനകവും ഭയാനകവുമാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.
ഇതിന് പിന്നാലെയാണ് ജീൻ പിയറിയുടെ പരാമർശം.റഷ്യയുടെ തന്ത്രപരമായ പങ്കാളിയാണ് ഇന്ത്യ. റഷ്യയും ഇന്ത്യയുമായുള്ള ബന്ധത്തിന്റെ ആഴത്തെക്കുറിച്ച് തുറന്ന് സംസാരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ യുക്രെയ്ൻ വിഷയത്തില്‍ ശാശ്വതമായ സമാധാനം ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള എല്ലാ ശ്രമങ്ങളേയും ഇന്ത്യ പിന്തുണയ്‌ക്കേണ്ടത് നിർണായകമാണെന്നാണ് ഞങ്ങള്‍ കരുതുന്നത്.
ഇന്ത്യ ഉള്‍പ്പെടെ എല്ലാ സഖ്യകക്ഷികളും പിന്തുണയ്‌ക്കേണ്ടത് നിർണായകമാണ്. റഷ്യയുമായി തുറന്ന സംഭാഷണത്തില്‍ ഏർപ്പെടുന്ന തന്ത്രപരമായ പങ്കാളി എന്ന നിലയില്‍ ഇന്ത്യയുടെ സ്ഥാനം ഈ സാഹചര്യത്തില്‍ വളരെ വലുതാണെന്നും” കരീൻ ജീൻ പിയറി പറയുന്നു.ഴിഞ്ഞ 10 വർഷത്തിനിടെ 16 തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും പുടിനുമായി കൂടിക്കാഴ്ച നടത്തിയത്.
ഇന്ത്യയും റഷ്യയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കാൻ താൻ ആഗ്രഹിക്കുന്നുണ്ടെന്നാണ് റഷ്യയിലെത്തിയ ശേഷം പ്രധാനമന്ത്രി പറഞ്ഞത്. ഭാവിയില്‍ വിവിധ മേഖലകളില്‍ ഈ ബന്ധം ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി